08:26pm 09 November 2026
NEWS
വിവാദം ‘കപ്പൽ’ കയറുന്നു
സര്‍ക്കാര്‍ ശ്രദ്ധ നിലമ്പൂരിൽ

10/06/2025  08:20 AM IST
News Bureau
കപ്പൽ കത്തുന്നു, സര്‍ക്കാരും
HIGHLIGHTS

അപകടമുണ്ടാക്കിയ കപ്പൽ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത് 

തിരുവനന്തപുരം : കേരളചരിത്രത്തിൽ ആദ്യമായി രാഷ്ട്രീയവിവാദങ്ങൾ ‘കപ്പൽ’ കയറുന്നു. തുടര്‍ച്ചെയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങൾ സംസ്ഥാന സര്‍ക്കാരിന് എതിരായ രാഷ്ട്രീയആരോപണമായി ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ആദ്യപടിയായി ബുധനാഴ്ച (ജൂൺ 11) സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനമായെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ തീരത്ത് അപകടമുണ്ടാക്കിയ കപ്പൽ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. അതിലൂടെ വന്നുഭവിച്ച പാരിസ്ഥിതിക പ്രത്യാഘാതത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നു എന്നും അവര്‍ ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തീരദേശ ജനതയുടെ വികാരം സര്‍ക്കാരിനെതിരെ തിരിക്കാനാണ് കോൺഗ്രസ്സിന്റെ നീക്കം. 
         അതേസമയം, കണ്ണൂരിൽ കഴിഞ്ഞദിവസം കപ്പൽ തീപിടിത്തത്തിന് പിന്നിൽ അട്ടിമറി സാദ്ധ്യതസംശയിക്കുന്നതായും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിസംഗതയാൽ തീരദേശജനത ബാധിക്കപ്പെട്ടു എന്ന തരത്തിലാണ് പ്രതിപക്ഷആരോപണങ്ങൾ നീങ്ങുന്നത്. അതേസമയം, അട്ടിമറി ആരോപണമൊന്നും നിലവിൽ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടില്ല. നിലമ്പൂര്‍ തിരഞ്ഞെടുപ്പിൽ തീരദേശപ്രശ്നങ്ങൾ ശക്തമാകാനും സാദ്ധ്യതയില്ല. അതുകൊണ്ട് കാര്യങ്ങൾ അവധാനതയോടെ കൈകാര്യം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കമെന്നറിയുന്നു. അതേസമയം, കത്തിയ കപ്പലിൽ നിന്നും പൊട്ടിത്തെറി ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ ഉണ്ടായാൽ വിഷയത്തിന്റെ രൂപവും ഭാവവും മാറും എന്നും സര്‍ക്കാരിന് മുന്നറിയിപ്പുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img