ഇനി രാഹുലിന്റെ നീക്കം എന്താകും ?

ഇന്ദിരാഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്‌ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു...
ന്യൂഡെൽഹി : ഒരിടവേളയ്ക്കുശേഷം തിരുവനന്തപുരം എം.പി. ഡോ. ശശി തരൂര്‍ വീണ്ടും കോൺഗ്രസ്സിനെതിരെ ആഞ്ഞടിക്കുമ്പോൾ ഒരുകാര്യം ഉറപ്പായി. തരൂര്‍ തീരുമാനിച്ചുകഴിഞ്ഞു. തരൂരിന്റെ അടുത്ത ലാവണം എങ്ങോട്ട് എന്നതുമാത്രമാണ് ഇനി ഉറപ്പിക്കാനുള്ളത്. നാളിതുവരെ മോദിയെ സ്തുതിച്ച് കോൺഗ്രസ്സിനെ പരോക്ഷമായി പ്രതിസന്ധിയിലാക്കിയിരുന്ന തരൂര്‍ ഇപ്പോൾ ഇന്ദിരാഗാന്ധിയെ തന്നെ കടന്നാക്രമിച്ചുകൊണ്ടാണ് തന്റെ ഏറ്റവും പുതിയ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങളും ജനാധിപത്യ വിരുദ്ധപ്രവര്‍ത്തനങ്ങളും എണ്ണിയെണ്ണി പറയുന്ന ലേഖനത്തിൽ ഇന്ദിരാഗാന്ധിക്കൊപ്പം മകൻ സഞ്ജയ്ഗാന്ധിയേയും തരൂര്‍ വിമര്‍ശിക്കുന്നുണ്ട്.
ഇന്ദിരാഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്‌ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായി. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു. ഇതിൽ തരൂരിന്റെ സ്റ്റാന്റ് വ്യക്തമാണ്.
എന്നാൽ പണ്ട് തരൂര്‍ അടിയന്തരാവസ്ഥയെ ന്യായീകരിച്ചുകൊണ്ട് എഴുതിയ ലേഖനങ്ങൾ ഉയര്‍ത്തിക്കാട്ടിയാണ് കോൺഗ്രസ്സ് തിരിച്ചടിക്കുന്നത്. എന്നാൽ ഇക്കുറി ഒരു തിരിച്ചടിയിൽ മാത്രമായി കോൺഗ്രസ്സ് നടപടി ഒതുങ്ങിയേക്കില്ലെന്നും അധികം വൈകാതെ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നുമാണ് സൂചന.
Photo Courtesy - Google











