മന്ത്രി വി. ശിവൻകുട്ടി എയറിൽ ?

സ്കൂൾ സമയ മാറ്റത്തിന് എതിരെ സമസ്തയ്ക്ക് പിന്നാലെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും രംഗത്ത് വന്നിരുന്നു. സംസ്ഥാന സർക്കാരിന്റെത് ഫാസിസ്റ്റ് സമീപനമെന്നാരോപിച്ച്...
തിരുവനന്തപുരം : വല്ലാത്തൊരു ഇടങ്ങേറിലാണ് സംസ്ഥാനസര്‍ക്കാര്‍ പെട്ടിരിക്കുന്നത്. ഇസ്ലാംമതസംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാനും വയ്യ വഴങ്ങിയാൽ ഉണ്ടായേക്കുമെന്ന് ഭയക്കുന്ന ഡാമേജ് ഒഴിവാക്കാനും സാധിക്കില്ല. സ്കൂൾസമയക്രമീകരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പ് പ്രതിസന്ധിയിൽ ആയിരിക്കുന്നത് ഇങ്ങിനെയാണ്. ഇതിനിടെ അവസാനഘട്ട ചര്‍ച്ചകൾക്കായി ഇന്ന് മന്ത്രി വി. ശിവൻകുട്ടി സംഘടനാനേതാക്കൻമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ മതസംഘടനകൾ പുറംതിരിഞ്ഞ് നിൽക്കുകയാണ് ആദ്യംമുതലേ. എന്നാൽ അവരെ വിശ്വാസത്തിലെടുത്ത് കാര്യങ്ങൾ അനുനയത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമം.
സ്കൂൾ സമയ മാറ്റത്തിന് എതിരെ സമസ്തയ്ക്ക് പിന്നാലെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും രംഗത്ത് വന്നിരുന്നു. സംസ്ഥാന സർക്കാരിന്റെത് ഫാസിസ്റ്റ് സമീപനമെന്നാരോപിച്ച് സുന്നി നേതാവ് നാസർഫൈസി കൂടത്തായിയും വിമർശനം ഉന്നയിച്ചു. മത സംഘടനകളുടെ ആവശ്യം ന്യായമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ക്ലാസ് സമയം 9.45 മുതൽ 5.15 വരെയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാലിത് മതപഠത്തെ ബാധിക്കും എന്നതാണ് മതസംഘടനകൾ പറയുന്നത്. തൊട്ടതിനും പിടിച്ചതിനും മതസംഘടനകളെ അനുനയിപ്പിക്കാൻ പോകുന്നത് സര്‍ക്കാരിന്റെ ഇസ്ലാംപ്രീണന നയത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി. ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. സൂംബാവിവാദത്തിൽ ഉൾപ്പെടെ നടത്തിയ മലക്കംമറിച്ചിൽ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. വിഷയം അടുത്ത തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായിപ്പോലും ഉന്നയിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പെട്ടിരിക്കുന്നത്.
Photo Courtesy - Google











