08:06am 27 August 2026
NEWS
ചീഫ് ജസ്റ്റിസ് സാധാകോടീശ്വരൻ !
മറ്റുജഡ്ജിമാര്‍ പലരും അതുക്കുമേലെ ...

06/05/2025  12:00 PM IST
News Desk
നീതിയും ന്യായവും കോടികളും
HIGHLIGHTS

ഒരു ജഡ്ജിക്ക് ഇത്രയധികം സ്വത്തുക്കൾ എങ്ങിനെയാണ് സ്വരൂപിക്കാൻ സാധിക്കുക എന്ന ചോദ്യം സമൂഹത്തിന്റെ പലകോണുകളിൽ നിന്നും ... 

ന്യൂഡെൽഹി : ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കണ്ടും കേട്ടും ആരും ഞെട്ടേണ്ട ! ഇത് രാജ്യത്തെ പരമോന്നതകോടതി തന്നെ പുറത്തവിട്ട കണക്കാണ്. ആദ്യഘട്ടത്തിൽ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് സുപ്രീം കോടതി പുറത്തുവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നര കോടിയുടെ നിക്ഷേപമാണുള്ളത്. മുതിർന്ന അഭിഭാഷകനായിരുന്ന ജസ്റ്റിസ് കെ.വി. വിശ്വനാഥന് 120 കോടിയുടെ നിക്ഷേപമുണ്ട്. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചൽ ഫണ്ടിൽ എട്ടു ലക്ഷം നിക്ഷേപമുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചൽ ഫണ്ടിൽ 7.94 ലക്ഷം നിക്ഷേപവും ബാങ്ക് അക്കൗണ്ടിൽ ആറുലക്ഷം രൂപയും ഉണ്ടെന്ന് സുപ്രീം കോടതി പുറത്തുവിട്ട കണക്കിൽ പറയുന്നു. 
          ഇത് ജഡ്ജിമാര്‍ തന്നെ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ്. ഒരുപക്ഷേ, മക്കളുടേയും മരുമക്കളുടേയും പേരിലുള്ള ആസ്തിവിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ ഇതിലും അധികം വന്നേയ്ക്കാം, എന്നിരുന്നാലും ഒരു ജഡ്ജിക്ക് ഇത്രയധികം സ്വത്തുക്കൾ എങ്ങിനെയാണ് സ്വരൂപിക്കാൻ സാധിക്കുക എന്ന ചോദ്യം സമൂഹത്തിന്റെ പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. അഭിഭാഷകവൃത്തിയിൽ ഏര്‍പ്പെട്ടിരുന്ന സമയത്ത് സിറ്റിംഗ് ഒന്നിന് ലക്ഷങ്ങൾ ചാര്‍ജ്ജ് ചെയ്തിരുന്നവര്‍ക്ക് ഇതൊന്നും അസാദ്ധ്യമല്ല എന്ന ജനറൽ സ്റ്റേറ്റ്മെന്റാണ് പുറത്തുവരുന്നത്. എന്നാൽ അടുത്തിടെ ഒരു ജഡ്ജിയുടെ വീട്ടിൽ തീപിടിത്തമുണ്ടായപ്പോൾ കറൺസി നോട്ടുകൾ കത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ പലരും ഇതോടൊപ്പം ചേര്‍ത്തുവായിക്കുന്നുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img