03:35pm 06 November 2026
NEWS
കള്ളങ്ങളെല്ലാം ചീറ്റിപ്പോയി
കഥാന്ത്യം സത്യഭാമ കുടുങ്ങും

15/02/2025  11:05 AM IST
News Desk
ഒരുവെടിക്ക് രണ്ടുപക്ഷി
HIGHLIGHTS

സത്യഭാമയ്ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാൻ ചില പിന്നാമ്പുറ നീക്കങ്ങൾ തത്പരകക്ഷികൾ നടത്തി‌യെങ്കിലും സുമേഷിനെ ഒഴിവാക്കാൻ പൊലീസിന് താത്പര്യമില്ല 

തിരുവനന്തപുരം : കലാമണ്ഡലം സത്യഭാമയ്ക്ക് കുരുക്ക് മുറുകും. നടൻ കലാഭവൻ മണിയുടെ സഹോദരൻ ആര്‍.എൽ.വി. രാമകൃഷ്ണനെതിരെ വംശീയ അധിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതിൽ സത്യഭാമയ്ക്കെതിരെ തെളിവുകൾ ശക്തമെന്നാണ് പൊലീസ് സമര്‍ത്ഥിക്കുന്നത്. കലാമണ്ഡലത്തിലുള്ള ചാലക്കുടിക്കാരൻ നര്‍ത്തകന് കാക്കയുടെ നിറമാണ് എന്നതാണ് സത്യഭാമയുടെ പ്രധാന ആക്ഷേപം. എന്നാൽ ഇത് രാമകൃഷ്ണനെ ഉദ്ദേശിച്ചല്ല എന്നാണ് സത്യഭാമ പൊലീസിനോട് പറഞ്ഞത്. കലാമണ്ഡലത്തിൽ ചാലക്കുടിയിൽ നിന്നും രാമകൃഷ്ണനല്ലാതെ മറ്റ് നര്‍ത്തകൻമാരില്ല. ഇത് പൊലീസ് അന്വേഷണത്തിൽ ബോധ്യമായി. ഇതോടെ രാമകൃഷ്ണന്റെ ജാതി തനിക്കറിയില്ലായിരുന്നു എന്ന വാദവും അവര്‍ ഉന്നയിച്ചു. ഇതും പൊലീസ് അന്വേഷണത്തിൽ പൊളിഞ്ഞു. 
          സുമേഷ് മാര്‍ക്കോപോളോ എന്ന വ്യക്തിയുടെ യു ട്യൂബ് ചാനലിലാണ് വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. ഈ സാഹചര്യത്തിൽ സുമേഷിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സത്യഭാമയ്ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാൻ ചില പിന്നാമ്പുറ നീക്കങ്ങൾ തത്പരകക്ഷികൾ നടത്തി‌യെങ്കിലും സുമേഷിനെ ഒഴിവാക്കാൻ പൊലീസിന് താത്പര്യമില്ല. മുകളിൽ നിന്നുള്ള സമ്മര്‍ദ്ദമാണ് ഇതിന് കാരണം. ഈ സാഹചര്യത്തിൽ സുമേഷും സത്യഭാമയും കോടതിയിൽ നന്നായി വിയര്‍ക്കേണ്ടിവരും എന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്. തന്റെ ചാനലിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമര്‍ശിക്കുന്നയാളാണ് സുമേഷ്. ഈ സാഹചര്യത്തിൽ പ്രോസിക്യൂഷൻ ശക്തമായവാദങ്ങൾ ഉന്നയിക്കാനാണ് സാദ്ധ്യത. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img