2025ൽ സാമ്പത്തികമാന്ദ്യം ഉണ്ടാകുമോ ?

അമേരിക്കൻ കടപത്രങ്ങളിൽ (ബോണ്ട്) നിന്ന് നിക്ഷേപകര്‍ പിൻമാറുന്നതാണ് പ്രധാന ആശങ്ക. ആഗോളവിപണയിലെ ചാഞ്ചാട്ടം...
മുംബൈ : എന്നാലും എന്റെ പൊന്നേ... നീ ഇതെങ്ങോട്ടാണ്. രാജ്യത്ത് സ്വര്‍ണ്ണവില അനുദിനം കുതിച്ചുയരുകയാണ്. യു.എസ്. ചൈന വ്യാപാരയുദ്ധം മുറുകുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഡോളറിന്റെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണ്ണവില കുതിച്ചുയരാൻ കാരണം. സ്ഥിതിഗതികൾ ഇങ്ങിനെ തുടര്‍ന്നാൽ സ്വര്‍ണ്ണവില അധികം വൈകാതെ പവന് 70,000 രൂപയ്ക്ക് മുകളിൽപോകും. രൂപയുടെ മൂല്യത്തിൽ ഇനിയും ഗണ്യമായ ഇടിവ് രേഖപ്പെടുത്തുന്നപക്ഷം ഇത് 72,000–75,000 നിലവാരത്തിലേക്ക് കുതിച്ചുയരാൻ അധികനാൾ വേണ്ടിവരില്ലെന്നും സാമ്പത്തികവിദദ്ധര്‍ വിലയിരുത്തുന്നു.
മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ മുദ്രാവാക്യവുമായി അധികാരത്തിലേറിയ ഡൊണാൾഡ് ട്രമ്പ് അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സര്‍ജ്ജിക്കൽ മൂവ്സ് പലതും നടത്തി. അതിൽ പ്രധാനമായിരുന്നു ചുങ്കത്തിന് ചുങ്കം ഏര്‍പ്പെടുത്തുന്ന രീതി. അതായത് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഗണ്യമായ ഇറക്കുമതി ചുങ്കം ഈടാക്കുന്ന രാജ്യങ്ങൾക്ക് അതേനാണയത്തിൽ മറുപടി നൽകുക എന്നത്. ഇക്കാര്യത്തിൽ അമേരിക്കയുടെ സുഹൃത് രാജ്യമായ ഇന്ത്യയെപ്പോലും അവര്‍ വെറുതേവിട്ടില്ല. ഇതിന്റെ ആഫ്റ്റര്‍ എഫക്ടായി ട്രമ്പ് കുറേയധികം പോസിറ്റീവ് കാര്യങ്ങൾ പ്രതീക്ഷിച്ചെങ്കിലും ആഗോളവിപണി വിപരീതദിശയിൽ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. ഇത് അമേരിക്കയെ സാമ്പത്തികമാന്ദ്യത്തിലോട്ട് തള്ളിവിടുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
അമേരിക്കൻ കടപത്രങ്ങളിൽ (ബോണ്ട്) നിന്ന് നിക്ഷേപകര്‍ പിൻമാറുന്നതാണ് പ്രധാന ആശങ്ക. ആഗോളവിപണയിലെ ചാഞ്ചാട്ടം ലോകക്രമത്തെ തന്നെ മാറ്റിമറിക്കാൻ സാദ്ധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. അങ്ങിനെങ്കിൽ 2008ലെ മാന്ദ്യത്തിന്റെ തനിയാവര്‍ത്തനം 2025ൽ തന്നെ ഉണ്ടായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
Photo Courtesy - Google











