05:20am 06 November 2026
NEWS
രാജ്ഭവൻ സെക്രട്ടറിയേറ്റ് പോര് 2.0
മൂപ്പിക്കാൻ ചെന്നിത്തലയുടെ കത്ത്

01/02/2025  07:10 AM IST
News Desk
രാജ്ഭവൻ പോര് 2.0 @
HIGHLIGHTS

25 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയവരെ വിട്ടയക്കാനുള്ള ജയിൽ ഉപദേശകസമിതിയുടെ നിര്‍ദ്ദേശം പോലും പരിഗണിക്കപ്പെടാതെ നിൽക്കുമ്പോഴാണ് 

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൊമ്പുകോര്‍ക്കുമോ?  കൃത്യമായി ഒരു തീരുമാനം ആര്‍ക്കും പ്രവചിക്കാൻ സാധിക്കുന്നില്ല. എന്നാൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ഗവര്‍ണര്‍ക്ക് കൈമാറിയ കത്ത് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മൂപ്പിക്കാൻ പോന്നാതാണ് എന്നതാണ് പൊതുവിലയിരുത്തൽ. ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ വധകേസിൽ മൂന്നുജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുരുതെന്ന് കാട്ടിയാണ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നൽകിയിരിക്കുന്നത്. 
            മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പി. സദാശിവത്തിന്റെ കാലത്താണ് തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ആദ്യവിവാദം ഉയര്‍ന്നത്. അന്ന് ടി.പി. കേസിലെ പ്രതി കൊടിസുനി ഉൾപ്പെടെയുള്ളവര്‍ക്ക് ശിക്ഷാഇളവ് നൽകാൻ സര്‍ക്കാര്‍ തീരുമാനിച്ചത് ഗവര്‍ണര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വന്ന മുഹമ്മദ് ആരിഫ് ഖാൻ ജസ്റ്റിസ് സദാശിവത്തെ വെല്ലുന്നതരത്തിൽ സര്‍ക്കാരിനോട് കൊമ്പുകോര്‍ത്തുകൊണ്ടിരുന്നു. സര്‍വ്വകലാശാല വിഷയത്തിലായിരുന്നു ആരിഫ് ഖാൻ പോര് കടുപ്പിച്ചതെങ്കിലും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹം അതിന് തയ്യാറായി എന്നതാണ് ശ്രദ്ധേയം. 
          പുതിയ ഗവര്‍ണര്‍ രാജേന്ദ്ര സംഘപരിവാര്‍ പശ്ചാത്തലത്തിൽ വളര്‍ന്നുവന്ന ആളാണ്. എന്നുമാത്രമല്ല ആരിഫ്ഖാനെക്കാൾ ഉയര്‍ന്നരാഷ്ട്രീയബോധത്തിന് ഉടമകൂടിയാണ് അദ്ദേഹം. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ കത്ത് കത്തുമോ എന്ന് ഏവരും ഉറ്റുനേക്കുന്നത്. 25 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയവരെ വിട്ടയക്കാനുള്ള ജയിൽ ഉപദേശകസമിതിയുടെ നിര്‍ദ്ദേശം പോലും പരിഗണിക്കപ്പെടാതെ നിൽക്കുമ്പോഴാണ് ഷെറിന് വേണ്ടി പ്രത്യേക ഇടപെടൽ മന്ത്രിസഭായോഗത്തിൽ ഉണ്ടാകുന്നത്. ഇതിന് പിന്നിൽ ഒരു മന്ത്രിയുടെ പ്രത്യേക താത്പര്യമുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ ഗവര്‍ണറുടെ ഓഫീസിനെ ചിലര്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അറിയുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img