ലക്ഷ്യം പിണറായി തന്നെ !

സി.പി.എം. നേതാക്കൻമാര് നടത്താറുള്ള വെല്ലുവിളി സൈറ്റൽ അനുകരിച്ചുകൊണ്ടാണ് അൻവര്‍ തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആഞ്ഞടിച്ചത്
മലപ്പുറം : ലവൻ ആ പറഞ്ഞത് നമ്മുടെ സഖാവിനെ ഉദ്ദേശിച്ചാണല്ലോ ? അതേയെന്നാ തോന്നുന്നേ... സംസ്ഥാനത്തെ ലക്ഷോപലക്ഷം സി.പി.എം. പ്രവര്‍ത്തകരുടെ മനസ്സിൽ ഇപ്പോൾ ഉയരുന്ന ചോദ്യവും സംശയവും ഇതൊക്കെയാണ്. പറഞ്ഞുവരുന്നത് മുൻ നിലമ്പൂര്‍ എം.എൽ.എ. പി.വി. അൻവറിന്റെ കൊലവിളി പ്രസംഗത്തെക്കുറിച്ചാണ്. സാധാരണഗതിയിൽ സി.പി.എം. നേതാക്കൻമാര് നടത്താറുള്ള വെല്ലുവിളി സൈറ്റൽ അനുകരിച്ചുകൊണ്ടാണ് അൻവര്‍ തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആഞ്ഞടിച്ചത്. തന്നേയും തന്റെ കൂടെ നിൽക്കുന്നവരേയും ആക്രമിക്കാൻ ആളെവിട്ടാൽ അവരെ വീടുകയറി തല അടിച്ച് പൊട്ടിക്കുമെന്നാണ് അൻവറിന്റെ ഭീഷണി. ചുങ്കത്തറയിലെ വനിതാപഞ്ചായത്ത് അംഗത്തെ ആക്രമിക്കുമെന്ന് സി.പി.എം. ഏരിയാസെക്രട്ടറി ഭീഷണിസന്ദേശം അയച്ച പശ്ചാത്തലത്തിലായിരുന്നു അൻവറിന്റെ വെല്ലുവിളി.
ഒളിച്ചുനിന്നുള്ള രാഷ്ട്രീയപ്രവര്‍ത്തനം തനിക്ക് വശമില്ല. അടിച്ചാൽ തിരിച്ചടിക്കും. അതും തലയ്ക്ക് തന്നെ അടിക്കും. മയക്കുമരുന്നും കഞ്ചാവും കൊടുത്ത് കൊല്ലാൻ ആളെ വിട്ട് ശീലിച്ച സി.പി.എമ്മുകാര്ക്കുള്ള മുന്നറിയിപ്പാണിത് – അൻവര്‍ വ്യക്തമാക്കി. ഇതിൽ ഒളിച്ചുനിന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന രീതി എന്നതുകൊണ്ട് അൻവര്‍ ഉദ്ദേശിച്ചത് ആരെ എന്നതാണ് സി.പി.എമ്മുകാര്‍ തിരയുന്ന ചോദ്യം. നേരിട്ട് ആരേയും ആക്രമിക്കാൻ ഇറങ്ങാതെ ആളെയിറക്കി ഇല്ലായ്മ ചെയ്യുന്ന ശീലം പിണറായി വിജയനുണ്ട് എന്ന നരേറ്റീവ് സൃഷ്ടിക്കാനാണ് അൻവര്‍ ശ്രമിക്കുന്നത് എന്നാണ് പല സി.പി.എമ്മുകാരും രഹസ്യമായി പറയുന്നത്. എന്നാൽ അൻവര്‍ പിണറായിയെ തന്നെയാണ് ടാര്‍ഗറ്റ് ചെയ്തതെന്നും ടി.പി. ചന്ദ്രശേഖരൻ വധകേസ് മാത്രം പരിശോധിച്ചാൽ എല്ലാം ബോധ്യമാകുമെന്നും അവര്‍ പറയുന്നു.
ഏതായാലും നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിൽ കാര്യങ്ങൾ അവധാനതയോടെ കൈകാര്യം ചെയ്യാനാണ് ജില്ലാകമ്മറ്റിയുടെ നിര്‍ദ്ദേശം. അൻവറിന്റെ പരാമര്‍ശത്തിനെതിരെ പൊലീസിൽ പരാതി നൽകാനും അവര്‍ ആലോചിക്കുന്നുണ്ട്. അതേസമയം, ആര് എന്തുചെയ്താലും പഞ്ചായത്ത് അംഗത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഏരിയസെക്രട്ടറിക്കെതിരെ കേസ് കൊടുക്കുമെന്ന് അൻവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സ്ഥിതിഗതികൾ ഇങ്ങിനെ തുടര്‍ന്നാൽ നിലമ്പൂരിലെ യുദ്ധരംഗം കൂടുതൽ കലുഷിതമാകുമെന്ന് ഏറെക്കുറേ ഉറപ്പാണ്.
Photo Courtesy - Google











