05:14am 08 November 2026
NEWS
പ്രിഥ്വിരാജ് ഇ.ഡി. ഓഫീസ് കയറിയിറങ്ങും
പണികൊടുക്കാൻ തന്നെ കേന്ദ്രഏജൻസി ...

06/04/2025  03:28 PM IST
News Bureau
ലേശം കടുക്കും
HIGHLIGHTS

താരതമ്യേന ചെറിയ മാര്‍ക്കറ്റായ മലയളത്തിന് ഇത്രയധികം ഓവര്‍സീസ് വരുമാനം വരുന്നത് എങ്ങിനെ എന്നതാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്. ഇതിന് പിന്നിൽ ഹവാല.... 

തിരുവനന്തപുരം : എമ്പുരാൻ വിവാദം കെട്ടടങ്ങുന്നില്ല. നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസിലും വീട്ടിലും നടന്ന എൻഫോഴ്സ്മെന്റ് റെയ്ഡിന് പിന്നാലെ പ്രഥ്വിരാജിനും ആന്റണിപെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതെല്ലാം നേരത്തേ തുടങ്ങിവെച്ച നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രിഥ്വിരാജിനെ കുരുക്കാനുള്ള നീക്കമാണ് അണിയറയിൽ പുരോഗമിക്കുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണകമ്പനിയും കേന്ദ്ര ഏജൻസിയുടെ റഡാറിലാണ് എന്നാണ് ലഭ്യമാകുന്ന വിവരം. 
          അടുത്തിടെ മുംബൈയിലേക്ക് താമസം മാറ്റിയ പ്രിഥ്വിരാജ് പാൻ ഇന്ത്യൻ താരമായി വളര്‍ന്ന് അതിലൂടെ ബോളിവുഡിൽ ചുവടുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിന് കേന്ദ്രഏജൻസികളുടെ ഇടപെടൽ തടസ്സമായേക്കാമെന്ന് സിനിമാരംഗത്തുള്ളവര്‍ വിലസയിരുത്തുന്നു. കേരളത്തിൽ നിന്നും വിഭിന്നമായി, കേന്ദ്രത്തോട് സമരസപ്പെട്ട് പോകുന്ന എകോസിസ്റ്റമാണ് ബോളിവുഡിൽ ഉള്ളത്. അങ്ങിനെ വരുമ്പോൾ കേന്ദ്ര ഏജൻസികളുടെ കണ്ണിലെ കരടായ സിനിമാപ്രവര്‍ത്തകരുമായി കൈ കൊടുക്കാൻ പലരും മടിക്കും. 
        ബോളിവുഡിലും ഇതര ഇൻസഡ്ട്രികളിലും ഒരു സിനിമയ്ക്ക് ലഭിക്കുന്ന ആകെ കലക്ഷന്റെ 80 ശതമാനത്തോളം നാട്ടിൽ നിന്നും മീതി വിദേശത്തുനിന്നുമാണ്. എന്നാൽ കേരളത്തിൽ ഇത് നേരേ തിരിച്ചാണ്. താരതമ്യേന ചെറിയ മാര്‍ക്കറ്റായ മലയളത്തിന് ഇത്രയധികം ഓവര്‍സീസ് വരുമാനം വരുന്നത് എങ്ങിനെ എന്നതാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്. ഇതിന് പിന്നിൽ ഹവാല ഇടപാടുൾപ്പെടെ നടക്കുന്നുണ്ട് എന്നാണ് അവര്‍ കരുതുന്നത്. എമ്പുരാന്റെ കണക്കിലും ഇത്തരം വൈരുദ്ധ്യങ്ങളുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ഈ സാഹചര്യത്തിൽ പ്രഥിരാജിന് കുറച്ചധികംനാൾ ഇ.ഡി. ഓഫീസ് കയറിയിറങ്ങേണ്ടിവരുമെന്നാണ് ലഭ്യമാകുന്ന വിവരം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img