പക്ഷേ, സാമ്പത്തികം മുട്ടിയാൽ ?

ബ്രൂവറി വിഷയം വിവാദമായ സാഹചര്യത്തിൽ പാലക്കാട്ടെ കര്‍ഷകര്‍ കോടതിയിൽ പോകുമെന്ന് ഉറപ്പാണ്. അങ്ങിനെ വരുമ്പോൾ...
പാലക്കാട് : എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി സര്‍ക്കാരിന് വള്ളിക്കെട്ടാകും. നിര്‍ദ്ദിഷ്ട ബ്രൂവറി ഫാക്ടറിക്ക് മലമ്പുഴ ഡാമിൽ നിന്നും വാട്ടര്‍ അതോറിട്ടി മുഖേന വെള്ളം എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ബോര്‍വെൽ അടിച്ചാൽ അത് പ്രദേശത്തെ ജലലഭ്യതയ്ക്ക് തിരിച്ചിടി ആകുമെന്നതിനാലാണ് ഇങ്ങിനൊരു വളഞ്ഞവഴി സര്‍ക്കാര്‍ ആലോചിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന കോടതിവിധി സര്‍ക്കാരിന് കുരുക്കാകുമെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്. മുമ്പ് മലമ്പുഴ ഡാമിലെ വെള്ളം പ്രത്യേക പൈപ്പ് ലൈൻ വഴി കിൻഫ്രപാര്‍ക്കിൽ എത്തിക്കാൻ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ കര്‍ഷകര്‍ നൽകിയ കേസിൽ കോടതി പ്രസ്തുത നീക്കം തടഞ്ഞിരുന്നു. മലമ്പുഴയിലെ ജലം കര്‍ഷകര്‍ക്കുള്ളതാണെന്നും അത് വ്യാവസായിക ആവശ്യങ്ങൾക്കായി കൊണ്ടുപോകാൻ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
ബ്രൂവറി വിഷയം വിവാദമായ സാഹചര്യത്തിൽ പാലക്കാട്ടെ കര്‍ഷകര്‍ കോടതിയിൽ പോകുമെന്ന് ഉറപ്പാണ്. അങ്ങിനെ വരുമ്പോൾ അതിൽ തിരിച്ചടി ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. സംസ്ഥാനത്ത് ഒരു വ്യവസായസംരംഭം കൊണ്ടുവന്ന് അതിലൂടെ ജനങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാൽ നാട്ടുകാര്‍ക്ക് ഉപദ്രവമാകുന്ന വ്യവസായം എന്തിന് എന്നാണ് ജനങ്ങളുടെ ചോദ്യം. ഇതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ട് എന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ കോടതിയും വിഷയം ഗൗരവമായി തന്നെ കാണാനാണ് സാദ്ധ്യത. എന്നാൽ കേരളത്തില്‍ മദ്യനിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നത് കര്‍ണ്ണാടകയിലെ സ്പിരിറ്റ് ലോബിക്ക് തിരിച്ചടിയാണെന്നും അവരുടെ താത്പര്യപ്രകാരമാണ് കോൺഗ്രസ്സുകാര്‍ ഇവിടെ സമരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നുമാണ് സി.പി.എം. കേന്ദ്രങ്ങൾ ആക്ഷേപിക്കുന്നത്. കര്‍ണ്ണാടകത്തിലെ സ്പിരിറ്റ് ഡീലര്‍മാരായ കോൺഗ്രസുകാരിൽ ചിലര്‍ കേരളത്തിലെ ചില വമ്പൻമാരുമായി രഹസ്യഇടപാടുകൾ ഉണ്ടെന്നും ചില പ്രചാരണങ്ങൾ ശക്തമാണ്.
Photo Courtesy - Google











