ആ നാല് ഭീകരൻമാരെ പിടികൂടിയോ ?

ഇപ്പോൾ നടന്ന എയര്‍സ്ട്രൈക്കിൽ അവര്‍ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഒരുവേള കശ്മീരിൽ നടന്ന തിരച്ചിലിൽ ഇന്ത്യൻ ആര്‍മി
ന്യൂഡെൽഹി : ‘ഓപ്പറേഷൻ സിന്ദൂര്‍’ - പഹൽഗാമിന് ഇന്ത്യ നൽകുന്ന തിരിച്ചടിക്ക് (സൈനിക നടപടി) ഇന്ത്യൻ ആര്‍മി നൽകിയിരിക്കുന്ന പേര് ഉചിതവും കാവ്യാത്മകവുമാണ്. നമ്മുടെ നാട്ടിൽ കടന്നുകയറിയ ഭീകരര്‍ നമ്മുടെ അമ്മപെങ്ങൻമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞു. അതിനുള്ള തിരിച്ചടിക്ക് ഇതിലും ഉചിതമായ പേര് വേറെ നൽകാനാകില്ലെന്ന പൊതുവികാരം ശക്തമാവുകയാണ്. ഇന്ത്യൻ ആര്‍മി സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ സൈബര്‍ ഇടങ്ങളിൽ ഈ വികാരം പ്രകടവും ശക്തവുമാണ്. ഇന്ന് പുലര്‍ച്ചെ പാക് അധിനിവേശ കശ്മീരിലും പാകിസ്താനിലുമായി ഒൻപത് സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യൻ ആര്‍മി ആക്രമിച്ചിരിക്കുകയാണ്. ഇതോടെ പഹൽഗാമിന് മറുപടി നൽകി എന്നാണ് ഇന്ത്യൻ ആര്‍മി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ 11 മണിക്ക് വാര്‍ത്താസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും അറിയിപ്പ് വന്നിട്ടുണ്ട്.
എന്നാൽ പഹൽഗാമിൽ എത്തി കൃത്യംനിവര്‍ഹിച്ച നാല് ഭീകരരെ പിടികൂടി അര്‍ഹമായ ശിക്ഷ നൽകും എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇപ്പോൾ നടന്ന എയര്‍സ്ട്രൈക്കിൽ അവര്‍ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഒരുവേള കശ്മീരിൽ നടന്ന തിരച്ചിലിൽ ഇന്ത്യൻ ആര്‍മി അവരെ നേരത്തേ തന്നെ പിടികൂടിയിട്ടുണ്ടോ എന്നും ഉറപ്പില്ല. ഏതായാലും ലഭ്യമായ വിവരങ്ങൾ ശരിയാണെങ്കിൽ നിയന്ത്രണരേഖയിൽ പാക് തിരിച്ചടി നടത്തുകയാണ്. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നത്. അതേസമയം, രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് സിവിൽ ഡിഫൻസ് പരിശീലന പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തെ തന്ത്രപ്രധാന ലൊക്കേഷനുകളിൽ (അണക്കെട്ടുകൾ, പവര്‍ പ്ലാന്റുകൾ, സൈനികകേന്ദ്രങ്ങൾ) സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ മുല്ലപ്പെരിയാര്‍ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ഇതിൽപ്പെടുന്നു, രാജ്യത്തിന് പുറത്തുനിന്നുള്ള ഭീകര ആക്രമണത്തെ സേന പ്രതിരോധിക്കുമ്പോൾ രാജ്യത്തനകത്തുനിന്നും ആക്രമണം ഉണ്ടാകാനുള്ള സാദ്ധ്യത തള്ളാനാകില്ല എന്ന് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന മുന്നറിയിപ്പ്.
Photo Courtesy - Google











