06:41pm 10 November 2026
NEWS
മരണവുംകാത്ത് നിമിഷപ്രിയ
രക്ഷകരുടെ റോൾ നീളുന്നു ...

18/07/2025  03:41 AM IST
News Bureau
സത്യത്തിൽ ഏതാണ് സത്യം ?
HIGHLIGHTS

അനൗദ്യോഗികമായി ചര്‍ച്ചകൾ നടന്നിട്ടുണ്ടെങ്കിൽ അവ ഒരിക്കലും സര്‍ക്കാര്‍ രേഖകളിൽ ഉണ്ടാകില്ല. കാന്തപുരം അത്തരംനീക്കങ്ങളാണ്... 

തിരുവനന്തപുരം : നിമിഷപ്രിയയുടെ പേരിൽ സൈബര്‍ പോരോ ? യമനിനൽ വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രയയുടെ മോചനത്തിനായി കാന്തപുരം അബുബക്കര്‍ മുസ്ലിയാര്‍ നടത്തിയ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരുഭാഗത്ത് പ്രമുഖര്‍ രംഗത്ത്. മറുഭാഗത്ത് കേന്ദ്രസര്‍ക്കാരല്ലാതെ മറ്റാരും വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് വിദേശകാര്യവക്താവ് രൺധീര്‍ ജയ് സ്വാൾ രംഗത്ത്. യമനിൽ ഷിയ വിഭാഗക്കാര്‍ക്കാണ് മേൽക്കോയ്മ എന്നും അവിടെ സുന്നികളുടെ വാക്കിന് വില ഇല്ലാത്തതിനാൽ കാന്തപുരത്തിന് ഒരുതരത്തിലും ഇടപെടാൻ സാധിക്കില്ലെന്നുമാണ് അദ്ദേഹത്തെ എതിര്‍ക്കുന്നപക്ഷം വാദിക്കുന്നത്. കാന്തപുരം പി.ആര്‍. ഏജൻസികളെ വെച്ച് തനിക്കുവേണ്ടി പ്രചാരണം നടത്തുന്ന എന്നതരത്തിൽ പോലും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. എന്നാൽ കേന്ദ്രസര്‍ക്കാരിന്റെ വാദം കാന്തപുരം അനുകൂലികൾക്ക് എതിരാണ്. 
        എന്നാൽ അനൗദ്യോഗികമായി ചര്‍ച്ചകൾ നടന്നിട്ടുണ്ടെങ്കിൽ അവ ഒരിക്കലും സര്‍ക്കാര്‍ രേഖകളിൽ ഉണ്ടാകില്ല. കാന്തപുരം അത്തരംനീക്കങ്ങളാണ് നടത്തിയതെന്ന് ചില കേന്ദ്രങ്ങൾ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം അടുത്തിടെയായി കേന്ദ്രത്തെ മാത്രം പ്രകീര്‍ത്തിക്കുന്ന തിരുവനന്തപുരം എം.പി. ഡോ. ശശി തരൂര്‍ ഈ വിഷയത്തിൽ കാന്തപുരത്തെ ശ്ലാഘിച്ച് രംഗത്തുവന്നു എന്നതാണ്. മതത്തിന്റെ പേരിൽ ആരെയും തമ്മിൽ അടുപ്പിക്കാൻ നോക്കരുതെന്നും കാന്തപുരം നിമിഷപ്രിയക്കുവേണ്ടി നടത്തിയ ശ്രമങ്ങൾ മാതൃകാപരമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേസമയം, ആര് എന്തുചെയ്താലും പറഞ്ഞാലും സമൂഹത്തിൽ ഏറിയപങ്കും നിമിഷപ്രിയ രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img