06:37am 10 November 2026
NEWS
സി.പി.എമ്മിന് പരീക്ഷണനാളുകൾ
2026ൽ നാണം കെടാതിരിക്കണം ?

24/06/2025  07:30 AM IST
News Bureau
ഭും ! പൊട്ടിത്തെറി ?
HIGHLIGHTS

ഇനിയങ്ങോട്ട് കപ്പിത്താൻ, ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ വിളികളൊക്കെ മാറ്റി ഇടതുപക്ഷസര്‍ക്കാര്‍ എന്നതിലേക്ക് മാറണം എന്ന്...

തിരുവനന്തപുരം : സി.പി.എമ്മിൽ പാളയത്തിൽപട സജീവമാകുന്നു. 2026ല്‍ ഈസി വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന അണികളും പ്രവര്‍ത്തകരും ഇപ്പോൾ ചിന്തിക്കുന്നത് ഈ പാര്‍ട്ടിയെ രക്ഷിക്കാൻ ഇനിയെന്ത് ചെയ്യുമെന്നാണ്. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് നിലമ്പൂരിലെ തോൽവിക്ക് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഇങ്ങിനെപോയാൽ 2026ൽ പാര്‍ട്ടി നിലംതൊടാൻ സാദ്ധ്യത ഇല്ല. സാധാരണഗതിയിൽ ഇടതുമുന്നണി സര്‍ക്കാര്‍ എന്ന് പറഞ്ഞിരുന്നിടത്ത് ഇപ്പോൾ ഒന്നാം പിണറായി സര്‍ക്കാര്‍, രണ്ടാം പിണറായി സര്‍ക്കാര്‍ എന്നൊക്കെയാണ് പറയുന്നത്. പിണറായി എന്ന ബ്രാന്റ് മുതൽക്കൂട്ടാകും എന്നുകരുതിയാണ് അത് ചെയ്തത്. എന്നാൽ ആവര്‍ത്തിച്ചുള്ള തോൽവികളും നിലമ്പൂരിലെ നാണക്കേടും കണക്കിലെടുത്ത് ഇനിയങ്ങോട്ട് കപ്പിത്താൻ, ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ വിളികളൊക്കെ മാറ്റി ഇടതുപക്ഷസര്‍ക്കാര്‍ എന്നതിലേക്ക് മാറണം എന്ന് പാര്‍ട്ടി അണികൾ കരുതുന്നു. 
        ജനവികാരം ശക്തമായ സാഹചര്യത്തിൽ വരുന്ന സമ്മേളനങ്ങളിൽ ഇത് ചര്‍ച്ചയാകും. പ്രാദേശികതലത്തിൽ ഉയരുന്ന വികാരം മുകൾത്തട്ടിലോട്ട് വരുമ്പോൾ അവയിൽ ചിലതെങ്കിലും ഉൾക്കൊള്ളാൻ പാര്‍ട്ടി നിര്‍ബന്ധിതമാകും. ജില്ലാതലങ്ങളിലെല്ലാം പിണറായിയുടെ ഇഷ്ടക്കാരാണ് എന്നതുമാത്രമാണ് പലരും പ്രതികരിക്കാൻ മടിക്കുന്നതിന് പിന്നിലെ പ്രധാനകാരണം. എന്നാൽ ഇനി കളി മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസിനെതിരായുള്ള വികാരം മുഖ്യമന്ത്രിയിലേക്കും വഴിമാറി പുതിയ സമവാക്യങ്ങൾ പാര്‍ട്ടിയിലുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. 
      പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെതിരെ നിലമ്പൂരിൽ നിന്നുതന്നെ ശക്തമായ പ്രതിഷേധം ഉയരാനാണ് സാദ്ധ്യത. അദ്ദേഹത്തിന്റെ പല വിവാദപ്രസ്താവനകളും വിടുവായത്തരം എന്നാണ് അണികൾ കരുതുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും എതിര്‍അഭിപ്രായമില്ല എന്നാണ് കരുതുന്നത്. ഏതായാലും ആര്‍.എസ്.എസ്. ബാന്ധവം ഉൾപ്പെടെ ഗോവിന്ദൻ തട്ടിവിട്ട പല പ്രഖ്യാപനങ്ങളും പാര്‍ട്ടിക്ക് തിരിച്ചടി ആയിട്ടുണ്ട് എന്നാണ് പൊതുവിലയിരുത്തൽ. ഇത് ഗോവിന്ദനെതിരായ നീക്കങ്ങൾ ശക്തമാക്കുമെന്നും വിലയിരുത്തപ്പെടുന്നു. പിണറായി പറഞ്ഞാൽ കേൾക്കുന്ന ഡമ്മി മാത്രമാണ് ഗോവിന്ദൻ എന്ന നിലയിലാണ് കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img