12:26am 06 November 2026
NEWS
ഇതിയാൻ നമ്മളെ ചിരിപ്പിച്ച് കൊല്ലും
ഒന്ന് വായ അടച്ച് വെയ്ക്കാമോ ?

05/02/2025  08:25 AM IST
News Desk
ഗോവിന്ദൻ എയറിലാണ്
HIGHLIGHTS

സി.പി.എമ്മിന്റെ വരട്ടുതത്വവാദത്തിൽ നീരസമുള്ള ന്യൂജെൻ പിള്ളാരാണ് സഖാക്കൻമാരെ കയറി മെഴുകുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇതിൽ കൂടുതലും ഇരപ്പെടുന്നത് 

തിരുവനന്തപുരം : ഈ ഗോവിന്ദൻ മാഷ് ഇതെന്ത് കണ്ടിട്ടാണ് ? നിത്യചിലവിന് പോലും വഴിയില്ലാതെ വന്നതോടെയാണ് കേരളം കടത്തിന് മേൽ കടം വാങ്ങുന്നത്. അതിനും പ്രതിബന്ധങ്ങൾ വന്നപ്പോൾ കിഫ്ബി റോഡുകൾക്ക് ടോൾ ഈടാക്കാൻ നീക്കം ആരംഭിച്ചു. അതിനിടെ സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ പറയുന്നു 2026 നവമ്പര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന്. സംസ്ഥാനം കടത്തിന് മേൽ കടം കയറി മുടിയുമ്പോഴും മാസശമ്പളം നൽകാൻ നിവര്‍ത്തിയില്ലാതെ നട്ടം തിരിയുമ്പോഴും കേരളത്തിൽ എല്ലാവരും ദാരിദ്ര്യമുക്തമാകുമെന്ന് കരുതാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ... സൈബര്‍ സ്പേസിലെ കമന്റുകൾ ഇങ്ങിനെ പോകുന്നു. 
          സി.പി.എമ്മിന്റെ വരട്ടുതത്വവാദത്തിൽ നീരസമുള്ള ന്യൂജെൻ പിള്ളാരാണ് സഖാക്കൻമാരെ കയറി മെഴുകുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇതിൽ കൂടുതലും ഇരപ്പെടുന്നത്. ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സംബന്ധിച്ച ഗോവിന്ദന്റെ പരാമര്‍ശം ഇപ്പോഴും ട്രോളുകളുടെ പെരുമഴയാണ് സ‍ൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എ.ഐ. വന്നുകഴിഞ്ഞാൽ സോഷ്യലിസം തിരികെവരുമെന്നായിരുന്നു ഗോവിന്ദൻ ആദ്യം പറഞ്ഞത്. എന്നാൽ ഇതിൽ ആക്ഷേപം ശക്തമായതോടെ ടിയാൻ മലക്കം മറിഞ്ഞു. എ.ഐ. വന്നാൽ സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുമിഞ്ഞുകൂടുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ തിയറി. ഇതോടെ പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സി.പി.എമ്മിന്റെ പൊള്ളത്തരം ഉയര്‍ത്തി പലരും രംഗത്ത് വന്നിരിക്കുകയാണ്. 
          തൊഴിൽ തിന്നും ബഗന് ശേഷം അപ്പം തിന്നുന്ന എ.ഐ. എന്നതാണ് ട്രോളൻമാരുടെ പുതിയ പരിഹാസം. കമ്പ്യൂട്ടര്‍ വന്നാൽ നാട്ടിൽ തൊഴിൽക്ഷാമം രൂക്ഷമാകുമെന്ന് പറഞ്ഞ് നടന്ന സി.പി.എമ്മുകാരാണ് ഇപ്പോൾ എ.ഐക്കെതിരെ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നതാണ് ആക്ഷേപം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img