സൂക്ഷിച്ചാൽ പിന്നീട് ദുഃഖിക്കേണ്ട ...

ഈ ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാനസര്‍ക്കാരിന് സാധിക്കില്ല. കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏജൻസികൾ പലതും ഒരു സുപ്രഭാതത്തിൽ പൂട്ടിപ്പോയ ചരിത്രം...
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവര്ത്തനശൃംഘല വ്യാപിപ്പിക്കുന്ന മൾട്ടിസ്റ്റേറ്റ് കോര്‍പറേറ്റീവ് സൊസൈറ്റികളെ നിരീക്ഷണവിധേയമാക്കണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിൽ പലതും കേരളത്തിൽ കൂൺ പോലെ മുളച്ച് പൊന്തുകയാണ്. പലരും ശരവേഗത്തിലാണ് ശാഖകൾ തുറക്കുന്നത്. സംസ്ഥാനത്ത് അവരുടെ ബിസിനസ് ഗണ്യമായി വര്‍ദ്ധിക്കുന്നു എന്നതിന്റെ തെളിവാണിത്. ദേശസാൽകൃത ബാങ്കുകളെക്കാൾ കൂടിയ നിരക്കിൽ പലിശ ലഭിക്കുന്ന നിക്ഷേപപദ്ധതികളാണ് ഇത്തരം സ്ഥാപനങ്ങളുടെ മുഖ്യആകര്‍ഷണം. എസ്.എം.ഇ. ലോണുകൾ നൽകുന്ന സൊസൈറ്റികളും ധാരാളം. ഇതിന്റെ മറവിൽ വൻ സാമ്പത്തികസമാഹരണമാണ് ഇവര്‍ നടത്തുന്നത്.
എന്നാൽ ഈ ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാനസര്‍ക്കാരിന് സാധിക്കില്ല. കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏജൻസികൾ പലതും ഒരു സുപ്രഭാതത്തിൽ പൂട്ടിപ്പോയ ചരിത്രം നിരവധിയുണ്ട്. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങുക മാത്രമാണ് ഏകപോംവഴി. കേന്ദ്രത്തിൽ സ്വാധീനമുള്ള രാഷ്ട്രീയ ദല്ലാളൻമാരും ബിനാമികളുമൊക്കെയാണ് പല സ്ഥാപനങ്ങളുടേയും അണിയറയിൽ പ്രവര്‍ത്തിക്കുന്നത് എന്നതാണ് കൗതുകകരമായ മറ്റൊരു സംഗതി. പല സ്ഥാപനങ്ങളിലൂടെയും പുറത്തേയ്ക്ക് ഒഴുകുന്നത് പലരുടേയും അഴിമതി പണമാണ്. ഇവിടെ ടോട്ടൽ ഫോര്‍ യു മോഡൽ തട്ടിപ്പ് (ശബരിനാഥൻ എന്ന ചെറുപ്പക്കാരൻ 1000കോടിക്കുമുകളിൽ കബളിപ്പിച്ചു എന്നതാണ് കേസ്) ഉൾപ്പെടെയുള്ളവ ആവര്‍ത്തിക്കപ്പെടാൻ സാദ്ധയത ഉണ്ടെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.
Photo Courtesy - Google











