അല്ലാതെ വേറെന്നും പറയാനില്ല ...

മോഹൻലാലിനോട് ചാനലുകാര് കാട്ടിയത് അനുചിതവും മര്യാദകേടുമാണെന്ന വാദവുമായി മുൻ എം.എൽ.എ. വി.ടി. ബൽറാം തന്നെ ആദ്യം രംഗത്തുവന്നു. ചാനലുകാരുടെ കുത്സിതനീക്കങ്ങൾക്കെതിരെ സി.പി.എം...
തിരുവനന്തപുരം : ചാനൽ സംസ്കാരം പരിധിവിടുന്നു! എന്തിനും ഏതിനും പ്രമുഖരുടെ പ്രതികരണം ആരായുന്ന ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ നടപടി മാധ്യമസമൂഹത്തിന്റെ തന്നെ നിലനിൽപ്പിന് ഭീഷണിയാംവിധം മാറിമറിയുകയാണ്. ഇതിനെതിരെ പൊതുസമൂഹത്തിന്റെ വിവിധകോണുകളിൽ നിന്നും പ്രതിഷേധം ശക്തമാവുകയാണ്. മകളുടെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട പ്രതികരണത്തിന് നടൻ മോഹൻലാലിന്റെ മുന്നിൽ മൈക്കുമായി എത്തിയ മാധ്യമപ്രവര്‍ത്തകരാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ. മോഹൻലാലിന്റെ കണ്ണിലേക്ക് ഒരു ചാനലിന്റെ മൈക്ക് ചെന്നിടിക്കുന്ന സാഹചര്യമാണ് കഴിഞ്ഞദിവസമുണ്ടായത്.
ലാലിന്റെ മകൾ സിനിമയിലേക്ക് പ്രവേശിക്കുന്നു എന്ന വാര്‍ത്ത ഒരു ചാനൽ ബ്രേക്ക് ചെയ്തു. ഇതോടെ മറ്റുചാനലുകാരെല്ലാം അദ്ദേഹത്തിന്റെ പ്രതികരണത്തിനായി ചെന്നു. എന്നാൽ താൻ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ലാൽ ഒഴിഞ്ഞുമാറി. ഇതോടെ പ്രതികരിച്ചിട്ട് പോയാൽമതിയെന്ന മട്ടിൽ ചാനലുകാര് അദ്ദേഹത്തെ വളഞ്ഞു. അതിനിടെയുണ്ടായ തിക്കിലും തിരക്കിലും അദ്ദേഹത്തിന്റെ കണ്ണിൽ ചാനൽ മൈക്ക് കൊള്ളുകയായിരുന്നു. ഇത് കണ്ണല്ലേ മോനേ എന്നും നിന്നെ ഞാൻ നോക്കി വെച്ചിട്ടുണ്ട് എന്നും പറഞ്ഞിട്ടാണ് ലാൽ തിരികെ കാറിലേക്ക് കയറിയത്. ഈ സംഭവം സൈബര്‍ ഇടങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുകയാണ്. വാര്‍ത്താചാനലുകളുടെ ആധിക്യം കാരണം റേറ്റിംഗ് മത്സരം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിവിധ വിഷയങ്ങളിൽ പ്രമുഖരുടെ പ്രതികരണം ആരായാൻ മാധ്യമപ്രവര്‍ത്തകര്‍ തലങ്ങുംവിലങ്ങും പായുന്നത്. ദുരന്തമുഖത്ത് പോലും പലരും ഇത്തരം കുത്സിതപ്രവര്‍ത്തനങ്ങളാണ് റിപ്പോര്‍ട്ടിംഗിന്റെ പേരിൽ കാട്ടിക്കൂട്ടുന്നത്. ഇത് പലപ്പോഴും മാധ്യമസമൂഹത്തെ തന്നെ അപഹാസ്യരാക്കുകയാണ്.
മോഹൻലാലിനോട് ചാനലുകാര് കാട്ടിയത് അനുചിതവും മര്യാദകേടുമാണെന്ന വാദവുമായി മുൻ എം.എൽ.എ. വി.ടി. ബൽറാം തന്നെ ആദ്യം രംഗത്തുവന്നു. ചാനലുകാരുടെ കുത്സിതനീക്കങ്ങൾക്കെതിരെ സി.പി.എം. നേതാവ് പി. ജയരാജനും കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. ചാനലുകാരുടെ ചെയ്ത്തുകൾ ഇങ്ങിനെ തുടരുന്നപക്ഷം രാഷ്ട്രീയപ്രവര്ത്തര്ക്ക് വിവിധവിഷയങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിനും വസ്തുതകൾ വളച്ചൊടിക്കുന്നതിനും സഹായകരമായ സ്ഥിതിവിശേഷമാകും വന്നുചേരുക. ഇവിടെ ആര് ഒരു തിരുത്തലിന് തയ്യാറാകും എന്ന് ചോദിച്ചാൽ ആര്‍ക്കും കൃത്യമായ ഉത്തരമില്ല എന്നതാണ് വസ്തുത.
Photo Courtesy - Google











