ഇപ്പോൾ ദേ ആകെ മെനകേടായി...

മുഖ്യമന്ത്രിയുടെ പ്രസ്താവന ബോധപൂര്‍വ്വം ഉയര്‍ത്തിവിട്ട പുകമറയാണ് എന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു
തൃശൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയ്ക്ക് പോയത് ആയുധക്കച്ചവടത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ പിന്നെ മുഖ്യമന്ത്രി ഇന്ത്യോനേഷ്യക്ക് പോയത് എന്തിനാണ് ? മറുചോദ്യം ചോദിക്കുന്നത് മോദിയുടെ ആരാധകരാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രി തൃശൂരിൽ നടത്തിയ വിവാദപ്രസംഗത്തിനെതിരെയുള്ള കമന്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍ ആവുകയാണ്. രാഷ്ട്രത്തലവൻമാര് വിദേശരാജ്യങ്ങൾ സന്ദര്‍ശിക്കുന്നതും വ്യാപാരകരാറിൽ ഒപ്പിടുന്നതും നാട്ടുനടപ്പാണ്. ആഗോളസമ്പദ് ഘടനയിൽ അങ്ങിനെ മാത്രമേ ഒരുരാജ്യത്തിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. പക്ഷേ, ആരോടും ഒന്നും മിണ്ടാതെ കുടുംബസമേതം ഇന്ത്യോനേഷ്യയിൽ പോയ മുഖ്യമന്ത്രിയുടെ ലക്ഷ്യം ഇപ്പോഴും നിഗൂഢമാണെന്നും ഒരു സാധാരണ ചെത്തുകാരന്റെ മകനായി ജനിച്ച പിണറായി എങ്ങിനെയാണ് ഇന്ന് കോടീശ്വരനായി മാറിയതെന്നും മോദി ഫാൻസ് തിരിച്ചുചോദിക്കുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവന ബോധപൂര്‍വ്വം ഉയര്‍ത്തിവിട്ട പുകമറയാണ് എന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. സംസ്ഥാനത്ത് സ്വകാര്യസര്‍വ്വകലാശാല സ്ഥാപിക്കാനുള്ള തീരുമാനം സര്‍ക്കാരിന് ലേശം നാണക്കേട് വരുത്തിവെച്ചിട്ടുണ്ട്. പണ്ട് സ്വാശ്രയത്തിനെതിരെ സമരം ചെയ്തവര്‍ക്ക് വൈകി വന്ന വിവേകം എന്ന തരത്തിൽ ആക്ഷേപങ്ങൾ ഉയരുമ്പോൾ അതിൽ നിന്നും ശ്രദ്ധതിരിച്ചുവിടാനും ചര്‍ച്ചകൾ മറ്റുവഴിയിലേക്ക് നയിക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നതെന്നാണ് പൊതുവിലയിരുത്തൽ. ഏതായാലും മുഖ്യന്റെ വിവാദപ്രസ്താവന അദ്ദേഹത്തിന്റെ ആസ്തിവിവരങ്ങളിലേക്ക് വരെ കടന്നിരിക്കുകയാണ് എന്നതാണ് കൗതുകരമായ വസ്തുത.
രാജ്യത്ത് സമ്പന്നര്‍ കൂടുതൽ സമ്പന്നരാകുമ്പോൾ ദരിദ്രര്‍ കൂടുതൽ ദരിദ്രരായി മാറുന്നു എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറ്റൊരുപ്രസ്താവന. ഇതോടെ പലരും മുഖ്യമന്ത്രിയുടെ കഴിഞ്ഞ 20കൊല്ലത്തെ ആസ്തിവിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയാണ്. മുഖ്യന്റേയും മകളുടേയും പുറത്തുവന്ന ആസ്തിവിവരങ്ങൾ മാത്രം കോടികൾ വരും. ഒരു സാധാരണകുടുംബത്തിൽ ജനിച്ച പിണറായി എങ്ങിനെ ശതകോടികൾ സമ്പാദിച്ചു എന്ന തരത്തിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
Photo Courtesy - Google











