അതുകൊണ്ട് അണാപൈ കിട്ടില്ലത്രേ !

വാണിജ്യഅടിസ്ഥാത്തിൽ മലയാളം ഇൻഡസ്ട്രി അത്ര കളര്‍ഫുൾ അല്ല. എറിയുന്ന കോടികൾ അതുപോലെ തന്നെ തിരിച്ചുവരാനുള്ള സാദ്ധ്യത നന്നേ കുറവാണ്
കൊച്ചി : മലയാളസിനിമാമേഖലയിൽ നിന്നും വമ്പൻമാര്‍ പിൻമാറുന്നോ ? ശതകോടികൾ സിനിമയ്ക്കായി ഫിനാൻസ് ചെയ്ത് പലിശസഹിതം ശതകോടികൾ തിരികെ പിടിക്കുന്ന വമ്പൻമാരിൽ പലരും മലയാളസിനിമയ്ക്ക് ഫൈനാൻസ് നൽകാൻ മടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ലൈക്ക പോലുള്ള വമ്പൻ കമ്പനികളാണ് തെന്നിന്ത്യൻ സിനിമാനിര്‍മ്മാണരംഗത്ത് നിറഞ്ഞുനിൽക്കുന്നതെങ്കിലും ഇവരുൾപ്പെടെ പല വമ്പൻസ്രാവുകൾക്കും പണം നൽകുന്ന പ്രമുഖര്‍ പിന്നെയുമുണ്ട്. ഉത്തരേന്ത്യൻ കണക്ഷനുൾപ്പെടെയുള്ള ഈ വമ്പൻമാര്‍ ഒരിക്കലും ലൈം ലൈറ്റിൽ വരാറില്ല. ഇത്തരക്കാരിൽ ചിലര്‍ക്ക് മലയാളം ഇൻഡസ്ട്രിയോട് ഇപ്പോൾ അത്രവലിയ താത്പര്യമില്ലത്രേ.
മലയാളത്തിൽ മികച്ച അഭിനേതാക്കളും ടെക്നീഷ്യൻമാരും ധാരാളമുണ്ട്. പുതുതായി വരുന്ന പലരും പ്രതിഭകളാണ്. അതുകൊണ്ടുതന്നെ ഇവിടെ നല്ല ചിത്രങ്ങളും പിറക്കുന്നു. എന്നാൽ വാണിജ്യഅടിസ്ഥാത്തിൽ മലയാളം ഇൻഡസ്ട്രി അത്ര കളര്‍ഫുൾ അല്ല. എറിയുന്ന കോടികൾ അതുപോലെ തന്നെ തിരിച്ചുവരാനുള്ള സാദ്ധ്യത നന്നേ കുറവാണ്. അതുകൊണ്ടുതന്നെ മലയാളത്തിൽ കൈവെയ്ക്കുന്നത് തീക്കളിയാണെന്ന് പലരും കരുതുന്നു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ പലരും മലയാളത്തോട് അകലംപാലിക്കുന്നതായാണ് ചെന്നൈയിൽ നിന്നും ലഭ്യമാകുന്ന വിവരം. മോഹൻലാലിന്റെ ലൂസിഫര്‍ ടു നിര്‍മ്മിക്കുന്ന ആശീര്‍വാദ് സിനിമാസുമായി ലൈക്ക പ്രൊഡക്ഷൻസ് കൈകൊര്‍ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. ഇൻഡസ്ട്രിയിൽ പലതും ട്രാൻസ്പരന്റല്ല എന്നതാണ് പലരേയും പിന്തിരിപ്പിക്കുന്ന കാരണം. മഞ്ഞുമ്മൽബോയ്സ് പോലുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ ഉരുത്തിരിഞ്ഞവിവാദങ്ങൾ ചിലര്‍ ഉദാഹരിക്കുന്നു.
ലൂസിഫറിന് ശേഷം മറ്റൊരു മെഗാബ്ലോക്ബസ്റ്ററിനായി ഫണ്ട് സ്വരൂപിക്കാൻ ചെന്നൈയിലേക്ക് പുറപ്പെട്ട മറ്റൊരു പ്രമുഖനിര്‍മ്മാതാവ് അന്തവും കുന്തവും ഇല്ലാതെ അവിടെ ചുറ്റിത്തിരിയുന്നതായാണ് വിവരം. ലൂസിഫറിൽ നിന്നും ലൈക്ക പിൻമാറിയത് ഉൾപ്പെടെയുള്ള പല വിഷയങ്ങളും ചെന്നൈയിലെ വമ്പൻസ്രാവുകൾക്കിടയിൽ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.
Photo Courtesy - Google