ഗോത്രസ്ത്രീകളുടെ വിമാനയാത്ര വൈറൽ

മോദിജിക്ക് നന്ദി പറയുന്ന ഗോത്രസ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ തരംഗമായിരിക്കുകയാണ്...
ഭോപ്പാൽ : ഹവായ് ചപ്പലിൽ നിന്നും ഹവായ് യാത്രയിലേക്ക് ഒരു കൂട്ടം ആദിവാസി സ്ത്രീകൾ ! പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഗോത്ര വിഭാഗക്കാരുടെ ആദ്യവിമാനയാത്ര സൈബര്‍ ഇടങ്ങളിൽ തരംഗമാവുകയാണ്. മദ്ധ്യപ്രദേശിലെ സത്ന, ദാതിയ റിമോട്ട് ജില്ലകളിൽ കഴിഞ്ഞ മേയ് 31 ന് രണ്ട് ആഭ്യന്തരവിമാനത്താവളങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. വികസനം ഒട്ടും കടന്നുചെന്നിട്ടില്ലാത്ത ഗ്രാമാന്തരങ്ങളിലേക്ക് സഞ്ചാരത്തിന്റെ പുതിയ സാദ്ധ്യതകൾ തുറക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ വിമാനത്താവളങ്ങൾ ആരംഭിച്ചിരിക്കുന്നത്. സത്ന, ദാതിയ ജില്ലകളിൽ നിന്നും മദ്ധ്യപ്രദേശിന്റെ ഇതരറിമോട്ട് വില്ലേജുകളിലേക്ക് കുറഞ്ഞനിരക്കിൽ സര്‍വ്വീസുകൾ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇൻഡോറിലെ രാജ്ഞി (രാജമാത) ആയിരുന്ന ദേവി അഹല്യാഹോൽക്കറുടെ 300-ാം ജയന്തിദിനത്തിലാണ് വിമാനത്താവളങ്ങൾ ഉത്ഘാടനം ചെയ്യപ്പെട്ടത്. കഴിഞ്ഞദിവസം സത്ന, ദാതിയ വിമാനത്താവളങ്ങളിൽ നിന്നും സ്ത്രീകൾക്കുവേണ്ടി പ്രത്യേകമായി നടത്തിയ വിമാനസര്‍വ്വീസിൽ ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള ആറു സ്ത്രീകളാണ് യാത്ര ചെയ്തത്. വനിതാപൈലറ്റുമായിരുന്നു വിമാനം പറത്തിയത് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഹവായി ചപ്പൽ മാത്രം ധരിച്ചിട്ടുള്ള തങ്ങൾക്ക് ഹവായിലൂടെ (ആകാശത്തുകൂടെ) യാത്രചെയ്യാനാകുമെന്ന് ഒരിക്കൽപ്പോലും കരുതിയില്ലെന്ന് യാത്രക്കാരായ സ്ത്രീകൾ പറഞ്ഞു. മോദിജിക്ക് നന്ദി പറയുന്ന ഗോത്രസ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ തരംഗമായിരിക്കുകയാണ്. മാറുന്ന ഇന്ത്യയുടെ ഗ്രാമാന്തരങ്ങളെക്കുറിച്ച് അന്താരാഷ്ട്രമാധ്യമങ്ങളും നല്ല കവറേജാണ് നൽകിയിരിക്കുന്നത്.
Photo Courtesy - Google











