പിണറായിക്ക് കീഴിൽ ഒതുങ്ങുമോ ?

മുനമ്പം വിഷയത്തിലുൾപ്പെടെ സംസ്ഥാനസര്‍ക്കാരുമായി അത്ര രസത്തില്‍ അല്ലാത്ത ക്രിസ്തീയസഭകളെ പാട്ടിലാക്കാൻ ടീം പിണറായി ശ്രമങ്ങൾ ...
മധുര : സഭകൾ മതപരമായ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി. രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ല. മുനമ്പത്തെ ആസൂത്രിതനീക്കങ്ങൾക്ക് പിന്നിൽ താത്പര്യങ്ങളുണ്ട്. ഇത് ഗൗരവമായിട്ടാണ് കാണുന്നത്. ആശമാരുടെ സമരം സംസ്ഥാനസര്‍ക്കാരിനെതിരെ തിരിഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളും കേന്ദ്രഏജൻസികളുടെ ഇടപടെലും പ്രതികാരനടപടി ആയി കാണേണ്ടതുണ്ട്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ ആക്രമിക്കുന്നത് വ്യക്തിപരമല്ല. സി.പി.എം. നേതാവിന്റെ മകളായതുകൊണ്ടാണ് വീണ ആക്രമിക്കപ്പെടുന്നത് – സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
പാര്‍ട്ടി ദേശീയഅദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബേബി തന്റെ നിലപാട് വ്യക്തമാക്കിയത്. നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ബേബി മാസപ്പടികേസിൽ കൈക്കൊണ്ട നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി പാര്‍ട്ടിയുടെ ഏറ്റവും തലപ്പത്തുള്ള നേതാവ് സമരസപ്പെട്ട് പോകുന്നു എന്നതാണ് ഇതിലെ കാതൽ. നിലവിലെ സാഹചര്യത്തിൽ പ്രശ്നങ്ങൾ സങ്കീര്‍ണ്ണമല്ലെങ്കിലും ബേബി പിണറായിയുടെ ക്ലച്ചസിൽ ഒതുങ്ങിനിൽക്കില്ലെന്ന വിലയിരുത്തലുകളും വരുന്നുണ്ട്. ബേബിയുടെ വാക്കുകളിൽ ക്രിസ്തീയസഭകളുമായുള്ള രസചേര്‍ച്ച ഇല്ലായ്മ ഇതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.
മുനമ്പം വിഷയത്തിലുൾപ്പെടെ സംസ്ഥാനസര്‍ക്കാരുമായി അത്ര രസത്തില്‍ അല്ലാത്ത ക്രിസ്തീയസഭകളെ പാട്ടിലാക്കാൻ ടീം പിണറായി ശ്രമങ്ങൾ തുടരുകയാണ്. ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പിലും 2026ലെ നിയസഭതിരഞ്ഞെടുപ്പിലും വിജയം കൊയ്യാൻ ഇതനിവാര്യമാണെന്ന് അവര്‍ കരുതുന്നു. അതിനായുള്ള നീക്കങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് സഭകൾ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ലെന്ന സ്വരം ബേബി ഉയര്‍ത്തുന്നത്. ഇതിന്റെ ആഫ്റ്റര്‍ എഫക്ട് എന്തായിരിക്കും എന്നത് ഏവരും കൗതുകത്തോടെ ഉറ്റുനോക്കുന്നുണ്ട്.
Photo Courtesy - Google











