01:19am 06 November 2026
NEWS
ലവൻ നമുക്ക് പണി ആകും
എന്നാലിനി എന്തു ചെയ്യും ?

04/02/2025  08:27 AM IST
News Bureau
തോമസ് കുട്ടീ... വിടണോ, വേണ്ടയോ ?
HIGHLIGHTS

വിഷയം സി.പി.ഐ. വൃത്തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിട്ടുണ്ട്. മുകേഷിനെ മാറ്റിനിര്‍ത്തുന്നതിൽ മുഖ്യമന്ത്രിക്കും വലിയ വിയോജിപ്പൊന്നും ഇല്ല 

തിരുവനന്തപുരം : കൊല്ലം എം.എൽ.എ. മുകേഷിനെ പണ്ടേ കൊല്ലത്തെ സി.പി.എമ്മുകാര്‍ക്ക് കണ്ടുകൂടാ. അപ്പോൾ പിന്നെ സി.പി.ഐക്കാരുടെ കാര്യം പറയണോ ? അടിസ്ഥാനപരമായി സി.പി.ഐ. പശ്ചാത്തലമുള്ള മുകേഷ് എങ്ങിനെ സി.പി.എം. പാനലിൽ എം.എൽ.എ. ആയി എന്നത് ഇപ്പോഴും ദുരൂഹമാണ്. എന്നാലും മുകേഷിന്റെ കാര്യത്തിൽ സി.പി.ഐക്ക് ഒന്നും ചെയ്യാനില്ല. പക്ഷേ,  മുകേഷിനെതിരായ ലൈംഗികപീഡന പരാതിയിൽ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റിനിര്‍ത്തി സര്‍ക്കാരിന്റെ അന്തസ്സ് ഉയര്‍ത്തണം എന്ന നിലപാടിലാണ് സി.പി.ഐ. എന്നാൽ ഇക്കാര്യം പരസ്യമായി ഉന്നയിച്ച് മുന്നണിക്ക് ചീത്തപ്പേരുണ്ടാക്കേണ്ട എന്നതാണ് അവരുടെ പക്ഷം. 
         ഏതായാലും വിഷയം സി.പി.ഐ. വൃത്തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിട്ടുണ്ട്. മുകേഷിനെ മാറ്റിനിര്‍ത്തുന്നതിൽ മുഖ്യമന്ത്രിക്കും വലിയ വിയോജിപ്പൊന്നും ഇല്ല. പക്ഷേ, മുകേഷിനെ മാറ്റായാൽ കൊല്ലത്ത് തിരഞ്ഞെടുപ്പ് ഉറപ്പാണ്. നിലവിലെ സാഹചര്യത്തിൽ പുതിയൊരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചെടുക്കുക ലേശം ബുദ്ധിമുട്ടാണ്. മാത്രമല്ല, ഇപ്പോൾ ഒരു തോൽവി ഉണ്ടായാൽ അതിന്റെ അനുരണനങ്ങൾ തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കും. നിലമ്പൂരിൽ പി.വി. അൻവര്‍ രാജിവെച്ച ഒഴുവ് പാര്‍ട്ടിക്ക് ഇപ്പോൾ തന്നെ ബാദ്ധ്യതയാണ്. ഈ സാഹചര്യത്തിൽ പുതിയ വയ്യാവേലികൾ വേണ്ടെന്നാണ് സി.പി.എം. നിലപാട്. എന്നാൽ വരുംദിവസങ്ങളിൽ വൃന്ദാകാരാട്ട് ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കളുടെ നിലപാട് ഇവിടെ നിര്‍ണ്ണായകമാകും. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img