ഇവിടെ മുതിര്‍ന്നവര്‍ ഉണ്ടല്ലോ ...

കെ.പി.സി.സി. പ്രസിഡന്റും മന്ത്രിയുമായ വി.എം. സുധീരനെ ഇറക്കിയാൽ മികച്ചൊരു അഴിമതിവിരുദ്ധഇമേജ് സൃഷ്ടിക്കാം
തിരുവനന്തപുരം : മുഖമില്ലെങ്കിൽ വേണ്ട. തലയെടുപ്പ് ഉണ്ടേൽ അതാകമല്ലോ...! കോൺഗ്രസ്സിലെ പുതിയ ചര്‍ച്ചകൾ ആ വഴിക്കാണ് നീങ്ങുന്നത്. പറഞ്ഞുവരുന്നത് 2026 തിരിഞ്ഞെടുപ്പ് നേരിടാൻ വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തേടുന്ന പുതുവഴികളെ കുറിച്ചാണ്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ ഒന്നിലധികം നേതാക്കൻമാരുള്ള സാഹചര്യത്തിൽ ആരെ ഉയര്‍ത്തിക്കാട്ടണമെന്ന ആശയക്കുഴപ്പം ഉണ്ട്. ഇതിലൂടെ കോൺഗ്രസിന് ശക്തനായ ഒരുനേതാവില്ല എന്ന ആക്ഷേപമാണ് ടീം പിണറായി ഉന്നയിക്കുന്നത്. ഇത് മറികടക്കാൻ മുതിര്‍ന്ന നേതാക്കൻമാരുടെ ഒരു ജംബോ ലിസ്റ്റ് തയ്യാറാക്കി അതിലൂടെ കരുത്തുറ്റ ടീം യു.ഡി.എഫ്. എന്ന മുഖം കൊണ്ടുവരാനുള്ള ആലോചനകൾ ഒരുഭാഗത്ത് തകൃതിയായി പുരോഗമിക്കുകയാണ്.
ഇന്ദിരാഭവനിൽ നടക്കുന്ന ചര്‍ച്ചകളുടെ രത്നചുരുക്കം ഇങ്ങിനെ വായിക്കാം - മുൻ കെ.പി.സി.സി. പ്രസിഡന്റും മന്ത്രിയുമായ വി.എം. സുധീരനെ ഇറക്കിയാൽ മികച്ചൊരു അഴിമതിവിരുദ്ധഇമേജ് സൃഷ്ടിക്കാം. മുൻ കേന്ദ്രമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളിയെ ഇറക്കിയാൽ കോഴിക്കോട് നഷ്ടപ്രതാപം വീണ്ടെടുക്കാനും മലബാറിൽ അനുകൂലതരംഗം സൃഷ്ടിക്കാനും സാധിക്കും. ഇങ്ങ് തെക്ക് മുൻ സ്പീക്കര്‍ എൻ. ശക്തനെ പരീക്ഷിച്ചാൽ നഷ്ടമായ നാടാര്‍ വോട്ടുകൾ യു.ഡി.എഫിലെത്തിക്കാൻ സാധിക്കും. നേമം അല്ലെങ്കിൽ അരുവിക്കര, രണ്ടിടത്തും നാടാര്‍ വോട്ട് നിര്‍ണ്ണായകമാണ്. കെ. മുരളീധരനെ വട്ടിയൂര്‍ക്കാവിൽ ഇറക്കിയാൽ കളി വീണ്ടും മാറിമറിയും. ബി.ജെ.പിയുടെ തേരോട്ടം അവിടെയും തടയാം. ഇങ്ങിനെ ചര്‍ച്ചകൾ പലവഴിക്ക് പുരോഗമിക്കുകയാണ്. എന്നാൽ മാറിമറിഞ്ഞ രാഷ്ട്രീയസാഹചര്യത്തിൽ ആരുടെ പിന്തുണ ആര്‍ക്കൊപ്പം എന്നതിനെ ആശ്രയിച്ചായിരിക്കും ഓരോരുത്തര്‍ക്കും നറുക്കുവീഴുക.
Photo Courtesy - Google











