04:22pm 10 November 2026
NEWS
ദേ വീണ്ടും ഓണത്തിന് കിറ്റ്
ഇക്കുറി എന്തേലും നടക്കും ?
താങ്ങാനാകില്ലെന്ന് ധനവകുപ്പ് !

22/07/2025  10:34 AM IST
News Bureau
കിറ്റിൽ വീഴുമോ ?
HIGHLIGHTS

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണച്ചന്തകൾ നടത്താനും തീരുമാനമായിട്ടുണ്ട്. ഇക്കുറി തലസ്ഥാനത്തും പാലക്കാട്ടും മെഗാഫെയർ സംഘടിപ്പിക്കും.  നിലമ്പൂര്‍ തിരഞ്ഞെടുപ്പുഫലം നൽകുന്ന സൂചനകളിലെ അപായം... 

തിരുവനന്തപുരം : ഇക്കുറി വീണ്ടും കിറ്റിറക്കി വോട്ടുറപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ധനവകുപ്പിന്റെ ഉടക്ക്. ഓണത്തിന് മഞ്ഞകാര്‍ഡുഡമകൾക്ക് നൽകുന്ന ഓണക്കിറ്റ് ഗംഭീരമാക്കനാണ് സര്‍ക്കാര്‍ തലത്തിൽ തീരുമാനമായിരിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ കിറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. എന്നാൽ സാമ്പത്തികസ്ഥിതി പ്രതികൂലമായതിനാൽ ആഡംബരം വേണ്ടതില്ലെന്ന നിലപാടാണ് ധനവകുപ്പ് ഉന്നയിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് വര്‍ഷാന്ത്യമാണ് വരുന്നത്. അന്നേരം കിറ്റിന്റെ കാര്യങ്ങളൊക്കെ പഴങ്കഥയാകും. ആയതിനാൽ വലിയ സാമ്പത്തികഭാരം എടുത്ത് തലയിൽ വെയ്ക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 
       സംസ്ഥാനത്ത് ആറുലക്ഷത്തോളം കുടുംബങ്ങൾക്കാണ്  മഞ്ഞ റേഷൻ കാർഡുള്ളത്. ഇവര്‍ക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റാണ് നൽകാൻ ഉദ്ദേശിക്കുന്നത്. കൂടാതെ ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരു കിറ്റ് സൗജന്യമായി നൽകാനും ആലോചനയുണ്ട്. ഒരു കിറ്റിൽ അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര എന്നിവയും ചെറുപയർ പരിപ്പ്, സേമിയപായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവയും ഉൾപ്പെടുത്തും. അതേസമയം, നീല കാർഡുകാർക്ക് 10 കിലോയും വെള്ള കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകും. ഇത് ഏകദേശം 53 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. സംസ്ഥാന വ്യാപകമായി സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണച്ചന്തകൾ നടത്താനും തീരുമാനമായിട്ടുണ്ട്. ഇക്കുറി തലസ്ഥാനത്തും പാലക്കാട്ടും മെഗാഫെയർ സംഘടിപ്പിക്കും.  നിലമ്പൂര്‍ തിരഞ്ഞെടുപ്പുഫലം നൽകുന്ന സൂചനകളിലെ അപായം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതത്രേ. എന്നാൽ ഇതൊന്നും എടുത്താൽ പൊങ്ങില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img