12:42am 10 November 2026
NEWS
തുറമുഖം തുറന്നിട്ട് മോദി മടങ്ങി
റോഡും റെയിലും വെറും സങ്കൽപ്പം ?

03/05/2025  07:47 AM IST
News Bureau
എല്ലാം രാഷ്ട്രീയം ...
HIGHLIGHTS

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമായിട്ടും ഇവിടെത്തുന്ന ചരക്ക് എങ്ങിനെ നീക്കുമെന്നതിനെക്കുറിച്ച് ഒരു വ്യക്തതയും അധികൃതര്‍ക്കില്ല. റോഡ്, റെയിൽ കണക്ടിവിറ്റി ഇനിയും ലഭ്യമായിട്ടില്ല... 

തിരുവനന്തപുരം : ആരോപണപ്രത്യാരോപണങ്ങളും അവകാശവാദങ്ങളും ആക്ഷേപങ്ങളും ഒക്കെ കഴിഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുറം നാടിന് സമര്‍പ്പിച്ചശേഷം പ്രധാനമന്തി നരേന്ദ്രമോദി മടങ്ങി. പക്ഷേ, അപ്പോഴും വിഴിഞ്ഞം തുറമുറത്തിനുവേണ്ടി റിംഗ് റോഡ് നിര്‍മ്മിക്കാൻ ഭൂമി വിട്ടുനൽകിയവര്‍ പെരുവഴിയിൽ തന്നെ. വികസനത്തിനായി ഭൂമി വിട്ടുനൽകിയവരുടെ ആധാരവും മറ്റിതര രേഖകളും സര്‍ക്കാര്‍ കൈപ്പറ്റിയിട്ട് രണ്ടരക്കൊല്ലമായി. ഇതുവരെ അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നൽകിയിട്ടില്ല. എത്രരൂപയാകും തങ്ങൾക്ക് ലഭിക്കുക എന്നുപോലും അധികൃതര്‍ ബാധിക്കപ്പെട്ടവരെ അറിയിച്ചിട്ടില്ല. 
          ആദ്യഘട്ടത്തിൽ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകൾ തമ്മിലുള്ള കരാര്‍ ഒപ്പിടാൻ വൈകിയതായിരുന്നു പ്രശ്നകാരണം. ഇപ്പോൾ അതുപൂര്‍ത്തിയായി. എന്നാൽ റോഡിന് വേണ്ട പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ല എന്നാണ് അധികൃതരുടെ പുതിയ വാദം. ഇത് നൽകേണ്ട സമിതിയുടെ കാലാവധി കഴിഞ്ഞു. പുതിയ സമിതി എന്ന് ചുമതലയേൽക്കും എന്നതിൽ ഒരു വ്യക്തതയുമില്ല. ഇതുപൂര്‍ത്തിയായി പാരിസ്ഥിതിക അനുമതി ലഭിച്ചാലും നടപടിക്രമങ്ങൾ പിന്നെയും ബാക്കി. ചുരുക്കത്തിൽ തങ്ങൾക്ക് കിട്ടേണ്ട കാശ് ഈ അടുത്തിടെയൊന്നും ലഭിക്കില്ലെന്ന് ബാധിക്കപ്പെട്ടവര്‍ പരിതപിക്കുന്നു. 
         വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമായിട്ടും ഇവിടെത്തുന്ന ചരക്ക് എങ്ങിനെ നീക്കുമെന്നതിനെക്കുറിച്ച് ഒരു വ്യക്തതയും അധികൃതര്‍ക്കില്ല. റോഡ്, റെയിൽ കണക്ടിവിറ്റി ഇനിയും ലഭ്യമായിട്ടില്ല. ഇതൊന്നും സജ്ജീകരിക്കാതെ തുറമുഖം കമ്മീഷൻ ചെയ്തിട്ട് എന്ത് പ്രയോജനം എന്നാരും ചോദിക്കരുത്. ഇതെല്ലാം രാഷ്ട്രീയമാണ്. അടുത്ത തിരഞ്ഞെടുപ്പിന് മുന്നേ എന്തെങ്കിലുമൊക്കെ അവകാശവാദങ്ങൾ നിരത്താനുള്ള ഉഡായിപ്പ് വേലകൾ. ഇതിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ കാണാനോ അവര്‍ക്ക് ആശ്വാസകരമായ എന്തെങ്കിലും നടപടി കൈക്കൊള്ളാതനോ അധികൃതര്‍ തയ്യാറാകുന്നില്ല എന്നതാണ് ഏറെ ദുഃഖകരമായ വസ്തുത. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img