ഇനി ഷൈൻ ടോം ചാക്കോ സേഫ് ?

ഷൈൻ നാളെ യു ട്യൂബ് ചാനലുകളിലൂടെ എങ്ങിനെ പ്രതികരിക്കുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല. അതേസമയം, ഷൈനിനെതിരെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പൊലീസ് ചുമത്തിയ കേസ്...
കൊച്ചി : നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഒരു ചുക്കും സംഭവിക്കില്ല ! നടി വിൻസി അലോഷ്യസ് നൽകിയ പരാതി പരിശോധിച്ച ഇന്റേണൽ അസസ്മെന്റ് കമ്മറ്റി വിഷയം അടഞ്ഞ അദ്ധ്യായമാകുന്ന തരത്തിൽ റിപ്പോര്‍ട്ട് തയ്യാറാക്കി താരസംഘടന അമ്മയ്ക്ക് നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേര്‍ന്ന യോഗത്തിൽ ഷൈൻ വിൻസിയോട് പരസ്യമായി മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ പ്രശ്നം ഒതുക്കി തീര്‍ക്കുന്നത്. തന്നോട് മാപ്പ് പറയുക എന്നതിലപ്പുറം ഒരു ഡിമാന്റും വിൻസി മുന്നോട്ടുവെച്ചില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. പൊലീസിൽ പരാതി നൽകാൻ പോകില്ല എന്നവര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഷൈൻ ടോം വിവാദം അടഞ്ഞ അദ്ധ്യായമായി മാറുന്നത്.
അതേസമയം, താൻ നൽകിയ പരാതി സംഘടനയുടെ വക്താക്കളിൽ നിന്നും ചോര്‍ന്നതിൽ വിൻസി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഷൈനിനോട് വിരോധമുള്ള ഒരു കൂട്ടരാണ് പരാതി പരസ്യമാക്കിയത് എന്നാണ് ലഭ്യമാകുന്ന വിവരം. ഈ സാഹചര്യത്തിൽ അതേക്കുറിച്ച് അന്വേഷണം വേണമെന്ന് വിൻസി ആവശ്യപ്പെട്ടെങ്കിലും ചില മുതിര്‍ന്ന താരങ്ങൾ ഇടപെട്ട് രംഗം ശാന്തമാക്കിയതായും വിവരമുണ്ട്. ഏതായാലും ഇനി കുറച്ചുദിവസങ്ങളിൽ ഷൈൻ ടോം വര്‍ത്തകളിൽ ഇടം പിടിക്കാതെ ശ്രദ്ധിക്കണമെന്നും സംഘടനാവക്താക്കൾ നിര്‍ദ്ദേശിച്ചിട്ടുണ്ടത്രേ. എന്നാൽ ഇതെല്ലാം സമ്മതിച്ച ഷൈൻ നാളെ യു ട്യൂബ് ചാനലുകളിലൂടെ എങ്ങിനെ പ്രതികരിക്കുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല. അതേസമയം, ഷൈനിനെതിരെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പൊലീസ് ചുമത്തിയ കേസ് നിൽക്കാൻ സാദ്ധ്യത കുറവാണെന്ന് വിലയിരുത്തലുകളും വരുന്നുണ്ട്. അതേസമയം, നേരത്തേ ഷൈൻ ടോം ഉൾപ്പെട്ട കൊക്കൈൻ കേസിൽ കോടതിയിൽ നിന്നും രൂക്ഷവിമര്‍ശം ഉണ്ടായ സാഹചര്യത്തിൽ ഇക്കുറി എന്തുവിലകൊടുത്തും ഷൈനിനെ പൂട്ടിയേ മതിയാകൂ എന്ന നിലപാടിലാണ് പൊലീസ്.
Photo Courtesy - Google











