ഒടുവിൽ തട്ടിപ്പുകാരെ കുടുക്കിയതും മലയാളി !

തുടര്‍ന്ന് എസ്.ബി.ഐ. കേരളഘടകത്തിൽ നിന്നുള്ള നിര്‍ദ്ദേശപ്രകാരം മധ്യപ്രദേശ് മേഖലാമേധാവി നൽകിയ പരാതിയിൽ പൊലീസ് പരിശോധന നടത്തി. പ്രഥമദൃഷ്ട്യാ തന്നെ സ്ഥാപനം തട്ടിപ്പാണെന്ന്...
ഇൻഡോര്‍ : മധ്യപ്രദേശ് എവിടെ, കൊച്ചി എവിടെ ? എസ്.ബി.ഐ. കൊച്ചി ബ്രാഞ്ചിന് മധ്യപ്രദേശിൽ ഉപശാഖ ! ഇതുനല്ല തമാശ തന്നെ. വാര്‍ത്ത കേട്ട എസ്.ബി.ഐ. ഉദ്യോഗസ്ഥരടക്കം ആദ്യം പൊട്ടിച്ചിരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കളി കാര്യമായി. ഒടുവിൽ മധ്യപ്രദേശിലെ കൊച്ചി വ്യാജൻമാരെ പൊലീസ് പിടികൂടി. ഇവര്‍ എസ്.ബി.ഐയുടെ പേരിൽ നാട്ടുകാരിൽ നിന്നും എത്ര രൂപ പിരിച്ചെടുത്തെന്നോ തൊഴിൽതട്ടിപ്പിലൂടെ ആരെയൊക്കെ വഞ്ചിച്ചുവെന്നോ ഇനിയും വ്യക്തമായിട്ടില്ല. വരുംദിവസങ്ങളിൽ തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്നാണ് അറിയാൻ സാധിക്കുന്നത്.
മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ മക്രോനിയ മുൻസിപ്പൽ കോര്‍പറേഷൻ ഡിവിഷനിൽ റെയിൽവേസ്റ്റേഷൻ റോഡിലാണ് വ്യാജബാങ്ക് പ്രവര്‍ത്തിച്ചത്. എസ്.ബി.ഐയുടെ സമാനമായ ലോഗോയാണ് അവര്‍ ഉപയോഗിച്ചിരുന്നത്. യോനോ എസ്.ബി.ഐ. കൊച്ചി ശാഖ എന്നതായിരുന്നു സ്ഥാപനത്തിന് നൽകിയ പേര്. യോനോ എന്നത് എസ്.ബി.ഐയുടെ ന്യൂജെൻ മൊബൈൽ ആപ് സംവിധാനത്തിന്റെ ടെക്നെയിം ആണ്. അതുപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കലായിരുന്നു തട്ടിപ്പുകാരുടെ ലക്ഷ്യം. എന്നാൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സാഗര്‍ ബ്രാഞ്ചിൽ മാനേജരായി ജോലി ചെയ്യുന്ന മലയാളി അരുൺ അശോകന് ഇതുകണ്ടപ്പോൾ ഒരുസംശയം തോന്നി. അദ്ദേഹം പ്രസ്തുത ബാങ്കിന്റെ ഫോട്ടോ എടുത്ത് നാട്ടിലെ എസ്.ബി.ഐ. ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അവര്‍ നടത്തിയ പരിശോധനയിലാണ് സംഗതി വ്യാജമാണെന്ന് തെളിഞ്ഞത്.
തുടര്‍ന്ന് എസ്.ബി.ഐ. കേരളഘടകത്തിൽ നിന്നുള്ള നിര്‍ദ്ദേശപ്രകാരം മധ്യപ്രദേശ് മേഖലാമേധാവി നൽകിയ പരാതിയിൽ പൊലീസ് പരിശോധന നടത്തി. പ്രഥമദൃഷ്ട്യാ തന്നെ സ്ഥാപനം തട്ടിപ്പാണെന്ന് ബോദ്ധ്യമായിട്ടുണ്ട്. ഇവിടെ നിന്നും എസ്.ബി.ഐയുടെ പേരിലുള്ള വ്യാജ സാലറി സര്‍ട്ടിഫിക്കറ്റും മറ്റുംകണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ തൊഴിൽതട്ടിപ്പ് നടക്കാനുള്ള സാദ്ധ്യതയും പൊലീസ് തള്ളുന്നില്ല. മുമ്പ് സമാനസാഹചര്യത്തിൽ എസ്.ബി.ഐയുടെ വ്യാജബ്രാഞ്ച് ഒന്നരമാസത്തോളം തമിഴ്നാട്ടിൽ പ്രവര്‍ത്തിച്ചിരുന്നത് കണ്ടെത്തുകയും പൂട്ടുകയും ചെയ്തിരുന്നു.
Photo Courtesy - Google











