03:51pm 09 November 2026
NEWS
സാന്ദ്ര തോമസ് ഒരുവെടി പൊട്ടിച്ചു
കേന്ദ്രഏജൻസികൾ അതേറ്റെടുത്തു

13/05/2025  08:45 AM IST
അനീഷ് മോഹനചന്ദ്രന്‍
ആകെ കൺഫ്യൂഷനായല്ലോ ...
HIGHLIGHTS

മലയാളസിനിമയിലേക്ക് കോടികൾ ഒഴുക്കുന്ന വമ്പനേയും അയാളുടെ കൂട്ടാളികളേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയുടെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗവും... 

കൊച്ചി : മലയാള സിനിമയെ നിയന്ത്രിക്കുന്നത് തമിഴ്നാട്ടിലെ ഒരു വട്ടിപ്പലിശക്കാരനാണ് എന്ന് നര്‍മ്മാതാവ് സാന്ദ്രാതോമസ് വെളുപ്പെടുത്തി ദിവസങ്ങൾ പിന്നിട്ടു. സാന്ദ്രയുടെ വാദം ഏറ്റെടുക്കാനോ ആ വഴിക്ക് ചര്‍ച്ചകൾ തിരിച്ചുവിടാനോ സിനിമാക്കാര്‍ ആരും തയ്യാറായില്ല. കാരണം എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പലിശക്കാരെ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ സാന്ദ്രയുടെ വാക്കുകൾ കേന്ദ്രഏജൻസികൾ കാര്യമായി തന്നെയാണ് എടുത്തിട്ടുള്ളത്. 
         മലയാളസിനിമയിലേക്ക് കോടികൾ ഒഴുക്കുന്ന വമ്പനേയും അയാളുടെ കൂട്ടാളികളേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയുടെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗവും നോട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ ചില ഇല്ലീഗൽ ബിഗ് ഷോട്സ് ഒഴുക്കുന്ന പണം കേരളത്തിൽ എത്തുന്ന റൂട്ട് തിരഞ്ഞാണ് അന്വേഷണ ഏജൻസികൾ നീങ്ങുന്നത്. എന്നാൽ വമ്പൻമാര്‍ക്കെതിരെ മറ്റ് ഏജൻസികൾ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ എൻഫോഴ്സ്മെന്റുകാര്‍ക്ക് ഒന്നും ചെയ്യാനാകില്ല. എന്നാൽ നിലവിൽ പുരോഗമിക്കുന്ന ചില സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്താൻ സാധിക്കുമോ എന്നവര്‍ പരിശോധിക്കുന്നുണ്ട്. 
       അതേസമയം, സാന്ദ്രയുടെ വെളിപ്പെടുത്തലിന് പിന്നിൽ കേരളത്തിലെ ചില പലിശക്കാരുണ്ടെന്നും അവരും തമിഴ്നാട് ലോബിയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും കൊച്ചിയിലെ സിനിമാക്കാര്‍ തന്നെ അടക്കംപറയുന്നുണ്ട്. പ്രമുഖ സിനിമാനിര്‍മ്മാണ കമ്പനിയായ മാജിക് ഫ്രെയിംസിന്റെ ഉടമസ്ഥൻ ലിസ്റ്റിൻ സ്റ്റീഫന് പിന്നിൽ തമിഴ്നാട്ടിലെ ചില വമ്പൻമാരുണ്ട് എന്നതായിരുന്നു സാന്ദ്രയുടെ വെളിപ്പെടുത്തൽ. എന്നാൽ സാന്ദ്രയ്ക്ക് സിനിമ ചെയ്യാൻ സാധിക്കാത്തതിലെ ഫ്രസ്ട്രേഷനാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ എന്നായിരുന്നു ലിസ്റ്റിന്റെ പ്രതികരണം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img