08:25pm 07 November 2026
NEWS
പൊലീസ് എന്ത് പിഴച്ചു ...?
ഇത് ലവരുടെ പണിയാണ്

23/02/2025  11:59 AM IST
News Desk
കാരണവര്‍ക്ക് അടുപ്പിലും...
HIGHLIGHTS

ഉന്നതര്‍ക്കുവേണ്ടി പൊലീസിന് നിയമം കൈയ്യിലെടുക്കാം. ഇതാണ് ഡി.ജി.പിയുടെ സര്‍ക്കുലറിന്റെ കാതൽ 

തിരുവനന്തപുരം : അതെന്താ ഡി.ജി.പി. അങ്ങിനെ ? ഉന്നതര്‍ക്ക് വേണ്ടി പൊലീസിന് നിയമം കാറ്റിൽ പറത്താൻ സാധിക്കുമോ ? അതോ ഉന്നതൻമാര്‍ക്ക് നാട്ടിലെ നീതിന്യായ വ്യവസ്ഥയൊന്നും ബാധകമല്ലേ ? പൊലീസിലെ തന്നെ ഒരു വിഭാഗത്തിനിടയിൽ ചോദ്യം ശക്തമാവുകയാണ്. അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് പൊലീസുകാര്‍ ഒടുക്കേണ്ട പിഴ എത്രയുംവേഗം അടയ്ക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷേഖ് ധര്‍വേഷ് സാഹിബ് തിട്ടൂരം ഇറക്കിയതിന് പിന്നാലെയാണ് പുതുചോദ്യം ഉയരുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വി.ഐ.പികൾക്ക് എസ്കോര്‍ട്ട് പോകുമ്പോൾ അമിതവേഗതയ്ക്ക് പിഴ ചുമത്തില്ലെന്ന ഡി.ജി.പിയുടെ ഉറപ്പാണ് വിവാദങ്ങൾക്കാധാരം. 
           പൊലീസുകാര്‍ നിയമം പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. എന്നാൽ ഉന്നതര്‍ക്കുവേണ്ടി പൊലീസിന് നിയമം കൈയ്യിലെടുക്കാം. ഇതാണ് ഡി.ജി.പിയുടെ സര്‍ക്കുലറിന്റെ കാതൽ. ഇത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ പൊലീസിന് തിരിച്ചടി ഉണ്ടാകുമെന്നും പൊലീസ് ഉന്നതര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഒന്നുകിൽ പൊലീസുകാരും മര്യാദിക്ക് വണ്ടി ഓടിക്കുക. അല്ലാത്തപക്ഷം അവരും ചെയ്തതെറ്റിന് പിഴ അടയ്ക്കുക. ഇതിനിടെ ഒരു ഫോര്‍മുല ഉരുത്തിരിയണമെങ്കിൽ നിയമനിര്‍മ്മാണം നടത്തേണ്ടിവരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസുകാരുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ വിഷയം ചൂടേറിയ ചര്‍ച്ച ആയതോടെ പൊലീസ് ഉന്നതരും ആപ്പിലായിരിക്കുകയാണ്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്താൻ സര്‍ക്കാര്‍ വൃത്തങ്ങളൊന്നും തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img