04:33pm 09 November 2026
NEWS
പിണറായി വിജയന് ഇന്ന് പിറന്നാൾ
80ന്റെ മധുരം മുഖ്യന്റെ ഓഫീസിൽ

24/05/2025  07:57 AM IST
അനീഷ് മോഹനചന്ദ്രന്‍
 ആശംസകൾ
HIGHLIGHTS

മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽമീഡിയ ഹാന്റിലുകളിലും പിറന്നാൾ ആശംസകൾ നിറയുന്നുണ്ട്.....

 

തിരുവനന്തപുരം : ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് 80 വയസ്സ് പൂര്‍ത്തിയാകുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ നാലുകൊല്ലം പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രിയുടെ 80-ാം പിറന്നാൾ എത്തുന്നത് എന്നതും കൗതുകകരമാണ്. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാര്‍ച്ച് 21നാണ് അദ്ദേഹത്തിന്റെ പിറന്നാൾ. എന്നാൽ അത് തെറ്റാണെന്നും 1945 മേയ് 24 നാണ് യഥാര്‍ത്ഥ പിറന്നാളെന്നും അദ്ദേഹം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. 2016 ൽ തന്റെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യൻ തന്നെയാണ് പിറന്നാൾ സംബന്ധിച്ച വ്യക്തത വരുത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്തത്. 
      പതിവുപോലെ ഇക്കുറിയും ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിണറായിയുടെ പിറന്നാൾ ദിനം കടന്നുപോകുന്നത്. എന്നാൽ പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരുമൊക്കെ അദ്ദേഹത്തെ നേരിൽകണ്ടും ഫോണിലൂടെയും ആശംസകൾ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽമീഡിയ ഹാന്റിലുകളിലും പിറന്നാൾ ആശംസകൾ നിറയുന്നുണ്ട്. പ്രായപരിധിയുടെ കാര്യത്തിൽ പ്രത്യേക ഇളവുനേടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്ന പിണറായി വിജയൻ തന്നെ അടുത്തടേമും ഇടതുമുന്നണിയെ നയിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അങ്ങിനെ സംഭവിച്ചാൽ കേരളത്തിൽ അതൊരുചരിത്രമായി മാറും. തുടര്‍ച്ചയായി മൂന്നുടേം പൂര്‍ത്തിയാക്കുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ക്രെ‍ഡിറ്റും പിണറായിക്ക് സ്വന്തമായി മാറും. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img