ഇത് സംഗതി പുലിവാലാകും !

സുപ്രീംകോടതിയിൽ പോയാലും മറിച്ചൊരുവിധി വരാൻ സാദ്ധ്യത തുലോം കുറവാണ്. ഈ സാഹചര്യത്തിലാണ് ...
തിരുവനന്തപുരം : ഒന്നിൽ പിഴച്ചാൽ രണ്ട്. ഇക്കുറി പി.സി. ജോര്‍ജ്ജിന് പണി ഉറപ്പ് ! പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ അല്ല, ഹൈക്കോടതയിലെ മുതിര്‍ന്ന അഭിഭാഷകരാണ്. ചാനൽചര്‍ച്ചയ്ക്കിടെ മതവിദ്വേഷം പടര്‍ത്തിയെന്ന കേസിൽ ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജ്ജ് ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമ്പോൾ അറസ്റ്റ് ഉറപ്പാണ്. തുടര്‍ന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയാൽ കുറച്ചുദിവസം അകത്തുകിടക്കാനാണ് സാദ്ധ്യത. പ്രഥമദൃഷ്ട്യാ ജോര്‍ജ്ജിനെതിരായ കേസ് നിലനിൽക്കും എന്നതാണ് പ്രധാനപ്പെട്ട കാര്യം. രണ്ട് ജോര്‍ജ്ജ് സമാനമായ സാഹചര്യത്തിൽ മുമ്പും നിയമക്കുരുക്കിൽപ്പെട്ട വ്യക്തിയാണ്. അന്ന് കോടതിമുമ്പാകെ സമസ്താപരാധം പറഞ്ഞ ജോര്‍ജ്ജ് അതിന് വിരുദ്ധമായിട്ട് വീണ്ടും പ്രവര്‍ത്തിച്ച സാഹചര്യത്തിൽ വിഷയം കോടതി ഗൗരവമായി തന്നെ കാണും എന്നുറപ്പാണ്.
ഇക്കാര്യങ്ങൾ പരിഗണിച്ച് തന്നെയാണ് അദ്ദേഹത്തിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ കോട്ടയം സെക്ഷൻസ് കോര്‍ട്ടും ഹൈക്കോടതിയും തള്ളിയത്. ഇനി സുപ്രീംകോടതിയിൽ പോയാലും മറിച്ചൊരുവിധി വരാൻ സാദ്ധ്യത തുലോം കുറവാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പോകുന്നത്. ജോര്‍ജ്ജിനെതിരായ കേസ് നിയമകമ്മീഷൻ പരിശോധിക്കണം എന്നതുൾപ്പെടെ അതിരൂക്ഷമായ നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയത്. ഇത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പി.സി. ജോര്‍ജ്ജുമായുള്ള വ്യക്തിവിരോധത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സോളാര്‍ കേസിലെ വിവാദ നായികയെ ഇറക്കി അറസ്റ്റ് ചെയ്ത് അകത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും മുമ്പ് ശ്രമം നടത്തിയിരുന്നു. അന്ന് കോടതിഇടപെടലിലൂടെ ജോര്‍ജ്ജ് രക്ഷപ്പെട്ടു. എന്നാൽ ഇന്ന് അതേ കോടതി ഇടപെടലിലൂടെ ജോര്‍ജ്ജ് കുരുങ്ങുമ്പോൾ മുഖ്യമന്ത്രിക്കും ടീമിനും വല്ലാത്തൊരാവേശമാകും ലഭിക്കുക. ജോര്‍ജ്ജ് അകത്താകുന്നപക്ഷം അത് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയഎതിരാളികളായ എസ്.ഡി.പി.ഐക്കാരും. ഇതേത്തുടര്‍ന്ന് പൊലീസും ശക്തമായ ജാഗ്രതാനിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
Photo Courtesy - Google











