ഇല്ലേൽ പണിയാകും കേട്ടോ... !

ആര്യ നേമത്ത് നിന്നാൽ അത് ബി.ജെ.പിയുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തൽ ജില്ലാകമ്മറ്റിയിൽ ഉയരുന്നുണ്ടെങ്കിലും അത് പാര്‍ട്ടി ഗൗരവമായി...
തിരുവനന്തപുരം: ‘മേയറൂട്ടി’ ഉണ്ടാക്കിയ നാണക്കേട് മാറ്റിയെടുക്കണം. ശേഷിക്കുന്നത് ഏതാനും ആഴ്ചകളോ മാസങ്ങളോ മാത്രമാണ്. പ്രാദേശിക തലത്തിൽ ഇക്കുറി നേരത്തേ തന്നെ പ്രവര്‍ത്തനങ്ങൾ സജീവമാക്കണം. സി.പി.എം. ജില്ലാകമ്മറ്റി പ്രാദേശികഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിര്‍ദ്ദേശം ഇതാണ്. തദ്ദേശതിരഞ്ഞെടുപ്പിന് മുന്നേ, മേയര്‍ ആര്യാരാജേന്ദ്രൻ ഉണ്ടാക്കിവെച്ച ചീത്തപ്പേരും ആമയഴിഞ്ചാൻ വിഷയവുമൊക്കെ വീണ്ടും മാധ്യമങ്ങളിൽ വാര്‍ത്തായാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ഡാമേജുകൾ മറികടക്കാൻ ആവതെല്ലാം ചെയ്യണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി ബി.ജെ.പി. രണ്ടുംകൽപ്പിച്ചാണ് ഇവിടെ മത്സരിക്കാനിറങ്ങുന്നത്. ആകെയുള്ള 100 സീറ്റിൽ 52 എണ്ണം ഇടതുമുന്നണിക്കും 35 എൻ.ഡി.എക്കും 10 യു.ഡി.എഫിനുമാണുള്ളത്. ഇത് കൂടാതെ മൂന്ന് പേര്‍ സ്വതന്ത്രരാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പി. ശക്തമായ മുന്നേറ്റം നടത്താനാണ് സാദ്ധ്യത. പാലക്കാടിന് ശേഷം തിരുവനന്തപുരം ഇതാണ് അവരുടെ അജണ്ട. തദ്ദേശതിരഞ്ഞെടുപ്പിൽ മികച്ചമുന്നേറ്റം നടത്തി 2026ൽ നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങൾ നേടാനാകുമെന്നും ബി.ജെ.പി. ക്യാമ്പ് കണക്കുകൂട്ടുന്നു. പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഇതിനായി നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
അതേസമയം, ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്നും ആര്യയെ മാറ്റിനിര്‍ത്താനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ജയസാദ്ധ്യത തീരെ കുറവുള്ള നേമത്ത് 2026ൽ അവരെ മത്സരിപ്പിക്കാനുള്ള സാദ്ധ്യതയും പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്. ആര്യ നേമത്ത് നിന്നാൽ അത് ബി.ജെ.പിയുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തൽ ജില്ലാകമ്മറ്റിയിൽ ഉയരുന്നുണ്ടെങ്കിലും അത് പാര്‍ട്ടി ഗൗരവമായി എടുത്തിട്ടില്ല. അതേസമയം, ഭര്‍ത്താവിന്റെ തട്ടകമായ കോഴിക്കോടേയ്ക്ക് ആര്യ മാറിയേക്കുമെന്നും ചില കിംവതന്തികൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും നൽകാൻ അവര്‍ തയ്യാറായിട്ടില്ല.
Photo Courtesy - Google











