01:59pm 09 November 2026
NEWS
കോൺഗ്രസ് പഴയ കോൺഗ്രസ് തന്നെ
പുതിയ നേതാവിനായി ‘മിഷൻ’ തുടങ്ങി

14/05/2025  12:39 PM IST
News Desk
കളികൾ റീലോഡഡ്
HIGHLIGHTS

തന്നെ കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ പിന്നിൽ നിന്നും പാലം വലിച്ചവരെ പുതിയ കെ.പി.സി.സി. പ്രസിഡന്റിനെക്കൊണ്ട് … 

തിരുവനന്തപുരം : കോൺഗ്രസിൽ ‘മിഷൻ26’ തകൃതി. മിഷൻ എന്നുകേട്ടാൽ 2026ൽ ജയിക്കാനുള്ള തന്ത്രങ്ങളാണെന്ന് ആരും കരുതേണ്ട. 2026 ൽ യു.ഡി.എഫ്. ഭരണം പിടിച്ചാൽ ആര് മുഖ്യമന്ത്രിയാകും അങ്ങിനെങ്കിൽ ആരൊക്കെ ആര്‍ക്കൊപ്പം നിൽക്കും ? ഇതാണ് മിഷൻ കൊണ്ടുദ്ദേശിക്കുന്നത്. നേരത്തേ തന്നെ ഇതുസംബന്ധിച്ച ചര്‍ച്ചകൾ തുടങ്ങിയതാണെങ്കിലും കെ.പി.സി.സിക്ക് പുതിയമുഖം വന്ന സ്ഥിതിക്ക് സമവായങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചില പുതിയചര്‍ച്ചകൾ അനിവാര്യമായി മാറിയിട്ടുണ്ട്.
         തന്നെ കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ പിന്നിൽ നിന്നും പാലം വലിച്ചവരെ പുതിയ കെ.പി.സി.സി. പ്രസിഡന്റിനെക്കൊണ്ട് തന്നെ ഒതുക്കാനാണ് കെ. സുധാകരന്റെ നീക്കം. ഇത് തിരിച്ചറിഞ്ഞ തത്പരകക്ഷികൾ പുതിയ സമവായങ്ങളും സമവാക്യങ്ങളും തേടുന്നതായാണ് തലസ്ഥാനത്തുനിന്നും ലഭ്യമാകുന്ന വിവരം. ഏതായാലും അടുത്ത തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിണറായി വിജയൻ എന്ന ഏകമുഖം നയിക്കുമ്പോൾ പരിചയസമ്പന്നരുടെ ഒരു നീണ്ടനിരയെ ഇറക്കി പ്രതിരോധം തീര്‍ക്കാനാണ് യു.ഡി.എഫ്. ക്യാമ്പ് ശ്രമിക്കുന്നത്. അങ്ങിനെ വരുമ്പോൾ കൃത്യമായ ഗ്രൂപ്പ് നിര്‍വ്വചനങ്ങൾ സെറ്റാക്കുന്നത് ഏറെക്കുറേ ദുഷ്കരമായ കാര്യമാണ്. എന്നിരുന്നാലും പ്രമുഖൻമാരെല്ലാം തികഞ്ഞ പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img