04:46pm 09 November 2026
NEWS
ഇൻഷുറൻസിന് ജി.എസ്.ടി. വേണ്ടേ !
ങേ... അതെങ്ങിനെ, വല്ലോം നടക്കുമോ ?

25/05/2025  09:39 AM IST
അനീഷ് മോഹനചന്ദ്രന്‍
 നടന്നാൽ കൊള്ളാം...
HIGHLIGHTS

വാഹനഇൻഷുറൻസ് രംഗത്താകും ഇത് ഏറ്റവും കൂടുതൽ പ്രതിഫലിക്കുക. മുമ്പൊക്കെ ഒരുവാഹനം നിരത്തിലിറങ്ങുമ്പോൾ ഒരുകൊല്ലത്തേക്കുള്ള ഇൻഷുറൻസ് പരിരക്ഷയാണ് നിയമപരമായ ബാദ്ധ്യതയുടെ... 

ന്യൂഡെൽഹി : ഇൻഷുറൻസ് സേവനങ്ങൾക്കുള്ള ജി.എസ്.ടിയിൽ ഇളവിന് സാദ്ധ്യത. നിലവിൽ 18 ശതമാനമാണ് ലൈഫ്, ഹെൽത്ത്, മോട്ടോര്‍ ഇൻഷുറൻസ് പദ്ധതികൾക്ക് ഈടാക്കുന്നത്. ഇത് ഒഴിവാക്കുന്നതിന്റേയും കുറയ്ക്കുന്നതിന്റേയും സാദ്ധ്യത പരിശോധിക്കാൻ പ്രത്യേക കമ്മറ്റിക്ക് ജി.എസ്.ടി. കൗൺസിൽ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. രാജ്യത്തെ ലക്ഷോപലക്ഷം സാധാരണക്കാര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തീരുമാനം അധികം വൈകാതെ ജി.എസ്.ടി. കൗൺസിൽ പ്രഖ്യാപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. 
        വാഹനഇൻഷുറൻസ് രംഗത്താകും ഇത് ഏറ്റവും കൂടുതൽ പ്രതിഫലിക്കുക. മുമ്പൊക്കെ ഒരുവാഹനം നിരത്തിലിറങ്ങുമ്പോൾ ഒരുകൊല്ലത്തേക്കുള്ള ഇൻഷുറൻസ് പരിരക്ഷയാണ് നിയമപരമായ ബാദ്ധ്യതയുടെ പേരിൽ എടുക്കേണ്ടിയിരുന്നത്. എന്നാലിന്ന് ഇത് അഞ്ചുവര്‍ഷമാണ്. ആദ്യത്തെ ഒരുകൊല്ലം ഫുൾ ഇൻഷുറൻസും ശേഷം വരുന്ന നാലുകൊല്ലത്തേയ്ക്ക് തേര്‍ഡ് പാര്‍ട്ടി ഇൻഷുറൻസ് പ്രീമിയവും ആണ് ആണ് ഇപ്പോൾ ഈടാക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് വരുത്തിവെയ്ക്കുന്നത്. ഇതിന് പുറമേ കൂടിയ നിരക്കിലുള്ള ജി.എസ്.ടികൂടിയാകുമ്പോൾ പ്രീമിയം തുക പിന്നെയും വര്‍ദ്ധിക്കും. 
         സാധാരണക്കാര്‍ ഉപയോഗിക്കുന്ന എകണോമിക് കാറുകൾക്കുപോലും 10000-17500 നിരക്കിലാണ് (ശരാശരി) ഇൻഷുറൻസ് പ്രീമിയം (ഒരു കൊല്ലത്തേയ്ക്ക്) വരുന്നത്. ഇതിന് ജി.എസ്.ടി. ഇനത്തിൽ 2000-3000 നിരക്കിൽ അധികതുകയും നൽകേണ്ടി വരുന്നു. ഇതിൽ ഒരുമാറ്റം വന്നാൽ വാഹനങ്ങളുടെ വിലയിലും ഗണ്യമായ കുറവുവരും. പ്രീമിയം, ലക്ഷ്വറി വാഹനങ്ങളിലേക്ക് കടന്നാൽ ജി.എസ്.ടി. മാത്രം പതിനാരിയരങ്ങൾ കടക്കം. മിഡിൽക്ലാസുകാരെ സംബന്ധിച്ചിടത്തോളം ഈ ആനുകൂല്യം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നത് ഹെൽത്ത് ഇൻഷുറൻസിലും ടേം ഇൻഷുറൻസ് പോലുള്ള പദ്ധതികളിലുമാണ്. ഇൻഷുറൻസ് പ്രീമിയത്തിലുണ്ടാകുന്ന കുറവ് കൂടുതൽ ഉപഭോക്താക്കളെ പോളിസിഹോൾഡര്‍മാര്‍ ആക്കും എന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img