06:41pm 09 November 2026
NEWS
ഫയര്‍ സേഫ്റ്റിയൊക്കെ സങ്കൽപ്പം
അടുത്ത് തീ പിടിക്കട്ടെ അപ്പോൾ നോക്കാം...

19/05/2025  08:02 AM IST
News Bureau
എല്ലാം സങ്കൽപ്പം !
HIGHLIGHTS

കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിലും അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകാറുണ്ട്... 

തിരുവനന്തപുരം : ഫയര്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ടുകൾ എവിടെ..? ഉത്തരം ആര്‍ക്കുമറിയില്ല. കോഴിക്കോട് വ്യപാരസമുച്ചയത്തിൽ തീപിടിത്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ അഗ്നിരക്ഷാആസ്ഥാനത്ത് ഫയലുകൾ തപ്പാൻ തുടങ്ങി. കോഴിക്കോട് ജില്ലയിലേത് ഉൾപ്പെടെ പല നഗരങ്ങളിലും ഫയര്‍ ഓഡിറ്റിംഗ് കാര്യക്ഷമമായി നടക്കുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. പലയിടങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് എന്തെങ്കിലും നടപടി എടുക്കുന്നതും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതും. 
         കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിലും അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകാറുണ്ട്. പല ഉദ്യോഗസ്ഥരും കെട്ടിട പരിശോധന കാശ് പുടുങ്ങാനുള്ള സൂത്രപ്പണിയായിട്ടാണ് കാണുന്നത്. മുൻ ഡി.ജി.പി. ഡോ. ജേക്കബ് തോമസിന്റെ കാലത്ത് തുടങ്ങിവെച്ച ഫയര്‍ ഓഡിറ്റിംഗ് സിസ്റ്റം ഉൾപ്പെടെ പലതും ഇന്ന് കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത്. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ മാത്രം അഗ്നിരക്ഷാസേന ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് വ്യാപകമായ ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img