11:43pm 06 November 2026
NEWS
കിഫ്ബി പദ്ധതിയൊക്കെ
ഒരു സങ്കൽപ്പമല്ലേ സാര്‍...

14/02/2025  11:40 AM IST
News Desk
വാക്ക് മാത്രം ...
HIGHLIGHTS

കിഫ്ബി വഴിയുള്ള ധനസമാഹരണം സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലാക്കും എന്നതാണ് കേന്ദ്രത്തിന്റെ നിലപാട് 

തിരുവനന്തപുരം : കിഫ്ബി പദ്ധതികൾ വെള്ളാനകളാകുന്നു. വിവിധ ഇനങ്ങളിൽ പദ്ധതിപൂര്‍ത്തീകരണത്തിന് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞിട്ടുണ്ടെങ്കിലും പലതും തുടങ്ങിയിടത്ത് തന്നെയാണ് നിൽക്കുന്നത്. ഈ സാഹചര്യത്തിൽ കിഫ്ബി ചോദ്യചിഹ്നമാവുകയാണ്. ബജറ്റിൽ ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ അതിനായി എത്രകോടി അല്ലേൽ എത്രലക്ഷം മാറ്റിവെയ്ക്കും എന്നുകൂടി ധനമന്ത്രിമാര്‍ പറയും. തുടര്‍ന്ന് ഒരു ഹെഡ് ഓഫ് അക്കൗണ്ട് ഓപ്പൺ ചെയ്ത് അതിൽ ഒരുരൂപ വകയിരുത്തും. തുടര്‍ന്ന് ധനം വരുന്ന മുറയ്ക്ക് ഓരോപദ്ധതികൾക്കും മുൻഗണനാക്രമം അനുസരിച്ച് വിതരണം ചെയ്യും. ഇത് കൃത്യമായി നടക്കുന്നുണ്ട് എന്നുറപ്പുവരുത്തേണ്ടത് ബന്ധപ്പെട്ട മണ്ഡലങ്ങളിലെ എം.എൽ.എമാരാണ്. 
         എന്നാൽ ബജറ്റിന് പുറത്തുനിന്നും ഫണ്ട് കണ്ടെത്താനാണ് മുൻധനമന്ത്രി ഡോ. തോമസ് ഐസക് കിഫ്ബി കൊണ്ടുവന്നത്. എന്നാൽ ഇവിടെ പ്രഖ്യാപനങ്ങളല്ലാതെ കാര്യമായ പുരോഗതിയൊന്നും മിക്ക പ്രോജക്ടുകൾക്കും ലഭിക്കാറില്ല. പല പ്രോജക്ടുകളിലും ഹെഡ് ഓഫ് അക്കൗണ്ട് പോലും ഉണ്ടാകാറില്ലെന്നും രാഷ്ട്രീയപ്രഖ്യാപനങ്ങൾ മാത്രമാണ് ധനമന്ത്രി നടത്തുന്നതെന്നും പ്രതിപക്ഷ എം.എൽ.എമാര്‍ ആരോപിക്കുന്നു. കിഫ്ബി വഴിയുള്ള ധനസമാഹരണം സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലാക്കും എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ വായ്പതരപ്പെടുത്തൽ കിഫ്ബിയെ സംബന്ധിച്ചിടത്തോളം ഒരു കീറാമുട്ടിയാണ്. ഇതോടെ കൊട്ടിഘോഷിച്ച പദ്ധതികളൊക്കെ 2026 ന് മുമ്പ് എങ്ങിനെ പൂര്‍ത്തീകരിക്കാനാകും എന്ന ആശങ്കയിലാണ് എം.എൽ.എമാര്‍. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img