01:06am 10 November 2026
NEWS
ഭാര്യ പാര്‍ട്ടിക്ക് ഭാരമായാൽ
പണി കിട്ടുന്നത് ഭര്‍ത്താവിന്...?

18/05/2025  08:04 PM IST
News Bureau
ഭാര്യ ഒരു പാര !
HIGHLIGHTS

പിണറായി സര്‍ക്കാരിനെ അടിക്കടി സ്തുതിക്കുന്ന ഭാര്യ ദിവ്യ എസ്. അയ്യര്‍ ശബരിക്ക് പാരയാകുമെന്നാണ് ലഭ്യമാകുന്ന വിവരം. ദിവ്യയുടെ ഇടത് സ്തുതിയോട്... 

തിരുവനന്തപുരം : കെ.പി.സി.സിയുടെ മുഖം മാറി. ഇനി അടുത്ത് മാറേണ്ടത് ജില്ലാകോൺഗ്രസ് കമ്മറ്റികളുടെ മുഖമാണ്. അതിൽ ഏറെ പ്രധാനം തലസ്ഥാന ജില്ല ആര് ഭരിക്കണമെന്നതാണ്. നിലവിലെ ഡി.സി.സി. പ്രസിഡന്റ് മുൻ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ പാലോട് രവിയാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിൽ പാര്‍ട്ടിയോ അണികളോ തൃപ്തരല്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ കരുത്തുറ്റ യുവമുഖങ്ങളെ കൊണ്ടുവരാനാണ് പാര്‍ട്ടി സംസ്ഥാന ഘടകം ആലോചിക്കുന്നത്. 
        അത് തങ്ങളുടെ ആള് തന്നെയാകണമെന്ന വാശിയിൽ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും മുന്നേറുമ്പോൾ ചില കടുംവെട്ടുകൾ നടത്താൻ മറ്റുചില പ്രമുഖരും പരോക്ഷമായി രംഗത്തുണ്ട്. 2026ൽ പാര്‍ട്ടിയിലെ സമഗ്രാധിപത്യമാണ് പലരും ലക്ഷ്യം വെയ്ക്കുന്നത്. മുൻ അരുവിക്കര എം.എൽ.എ. കെ.എസ്. ശബരീനാഥൻ ഇതിനായി സ്വയം ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്നും അറിയുന്നു. തന്നെ തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റാക്കണമെന്ന ആവശ്യം ശബരി തന്നെ പലരോടും ആവശ്യപ്പെട്ടാതായും അറിയുന്നു. എന്നാൽ പിണറായി സര്‍ക്കാരിനെ അടിക്കടി സ്തുതിക്കുന്ന ഭാര്യ ദിവ്യ എസ്. അയ്യര്‍ ശബരിക്ക് പാരയാകുമെന്നാണ് ലഭ്യമാകുന്ന വിവരം. ദിവ്യയുടെ ഇടത് സ്തുതിയോട് പാര്‍ട്ടിയിലെ ചിലര്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. ഈ സാഹചര്യത്തിൽ ശബരിയെ ഒതുക്കാനും ചില നീക്കങ്ങൾ നടക്കുന്നുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img