10:52pm 07 November 2026
NEWS
എല്ലാകണ്ണുകളും കൊല്ലത്തേയ്ക്ക്
ആദ്യവെടി പൊട്ടിച്ച് ഗോവിന്ദൻ...

06/03/2025  08:26 AM IST
News Bureau
അകം വേകുന്നു...
HIGHLIGHTS

പിണറായി മത്സരിക്കണോ എന്നകാര്യം പോലും പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. എ.കെ. ബാലനും പി.കെ. ശ്രീമതിയും പ്രായപരിധി മാനദണ്ഡത്തിൽ പുറത്താകും 

കൊല്ലം : എല്ലാ കണ്ണുകളും കൊല്ലത്തേയ്ക്ക്. സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോൾ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയഭാവി എന്താകുമെന്നും സി.പി.എമ്മിന്റെ പുതിയ അടവുനയം എന്തൊക്കെ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നുമാണ്. പിണറായി തന്നെ വീണ്ടുമൊരു ടേം കൂടി ഇടതുമുന്നണിയെ നയിക്കുമെന്ന സൂചനകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ, അക്കാര്യത്തിൽ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി ഇന്ന് രാവിലെ (വ്യാഴം) വ്യക്തമാക്കിയതോടെ വെടിക്കെട്ടിന് തുടക്കമായിരിക്കുകയാണ്. 
         പിണറായി മത്സരിക്കണോ എന്നകാര്യം പോലും പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. എ.കെ. ബാലനും പി.കെ. ശ്രീമതിയും പ്രായപരിധി മാനദണ്ഡത്തിൽ പുറത്താകും. അതുകൊണ്ട് അവര്‍ക്ക് മത്സരിക്കാൻ സാധിക്കില്ല. പിണറായി വിജയന് കഴിഞ്ഞ പ്രാവശ്യം ഒരു ഇളവ് നൽകിയിരുന്നു. ഇക്കുറി അതുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് പി.ബിയാണ് – ഗോവിനന്ദൻ വ്യക്തമാക്കി. ഇതിൽ അദ്ദഹം കൃത്യമായ ചില ഒളിയമ്പുകൾ വെയ്ക്കുന്നുണ്ട്. പിണറായിക്ക് ഒരുതവണ ഇളവ് അനുവദിച്ച സാഹചര്യത്തിൽ വീണ്ടും അത് നൽകേണ്ടതില്ല എന്ന് അദ്ദേഹം പറയാതെ പറഞ്ഞിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ പി.ബിയുടെ തീരുമാനമാകും അന്തിമം എന്നതുകൊണ്ട് ഒന്നും തറപ്പിച്ച് പറയാനാകില്ല. 
          രാജ്യത്ത് സി.പി.എമ്മിന് അധികാരമുള്ള ഏകസംസ്ഥാനം കേരളമാണ്. അത് നിലനിര്‍ത്താൻ പിണറായി തന്നെ നയിക്കണം എന്ന് പി.ബി. തീരുമാനിച്ചാൽ കാര്യങ്ങൾ ഗോവിന്ദൻ പക്ഷത്തിന് വിപരീതമായി ഭവിക്കും. വിഭാഗീയതക്ക് തെല്ലും ഇടമില്ലാത്ത സംസ്ഥാനസമ്മേളനം എന്നാണ് മാധ്യമങ്ങൾ ഇത്തവണത്തെ കൊല്ലം സമ്മേളനത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഗോവിന്ദന്റെ ആദ്യപ്രതികരണത്തിൽ തന്നെ അകത്തെ ഉലച്ചിലുകളും അടിയൊഴുക്കുകളും വ്യക്തമാണ്. അതേസമയം, പാര്‍ട്ടി സമ്മേളനകാലയളവിൽ പണത്തിന്റെ അടിയൊഴുക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമതീരുമാനങ്ങൾ രൂപപ്പെടുക എന്ന ചില വിലയിരുത്തലുകളും രാഷ്ട്രീയനിരീക്ഷകര്‍ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ആര്‍ക്കും ഒന്നും പ്രവചിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img