04:25am 06 November 2026
NEWS
ബാലഗോപാൽ ഒരുങ്ങിക്കഴിഞ്ഞു
ഇനി ബജറ്റ് അവതരിപ്പിച്ചാൽ മതി

06/02/2025  09:21 AM IST
News Desk
ബാലഗോപാലാ...
HIGHLIGHTS

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സെസ് എന്തെങ്കിലും ഏര്‍പ്പെടുത്തുമോ ?

തിരുവനന്തപുരം : 2025-26 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള സംസ്ഥാനബജറ്റ് അവതരിപ്പിക്കാൻ ശേഷിക്കുന്നത് ഏതാനും മണിക്കുറുകൾ മാത്രം. അപ്പോഴും മലയാളികൾക്ക് ചോദിക്കാനുള്ളത് ഇത്രമാത്രം. നമുക്ക് എന്ത് ലഭിക്കും ? സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്ന കാര്യത്തിൽ കേന്ദ്രബജറ്റ് അടിമുടി നിരാശപ്പെടുത്തിയെന്നാണ് പൊതുവിലയിരുത്തൽ. ഈ സാഹചര്യത്തിൽ സംസ്ഥാനസര്‍ക്കാര്‍ അധികവിഭവസമാഹരണത്തിന് എന്തുചെയ്യും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 
          വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സെസ് എന്തെങ്കിലും ഏര്‍പ്പെടുത്തുമോ എന്നതാണ് പ്രധാന ആശങ്ക. മുമ്പ് പ്രളയകാലത്ത് സെസ് ഏര്‍പ്പെടുത്തിയത് പോലെ ഇനിയും ഇരുട്ടടി ഉണ്ടാകുമോ എന്നതാണ് ഏവരേയും കുഴപ്പിക്കുന്നത്. അതേസമയം തദ്ദേശതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ കടുപ്പിച്ച തീരുമാനങ്ങൾ ഒന്നുമുണ്ടാകില്ല എന്നും വിലയിരുത്തപ്പെടുന്നു. ബജറ്റ് ജനപ്രിയമാക്കാൻ ധനമന്ത്രി കെ.എം. ബാലഗോപാൽ എന്തുചെയ്യും എന്നതാണ് മറ്റൊരു ചോദ്യം. 
          കിഫ്ബി പദ്ധതികൾ കീറാമുട്ടിയായി നിൽക്കുന്നു എന്നതാണ് സമാജികരുടെ പൊതുവികാരം. ഇതേസാഹചര്യത്തിൽ തന്നെയാണ് കിഫ്ബി വഴി നിര്‍മ്മിക്കുന്ന റോഡുൾക്കും പാലങ്ങൾക്കും ചുങ്കംചുമത്താൻ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനും ഒച്ചപ്പാടിനും ഇടയാക്കിയേക്കും. ഒരുപക്ഷേ, കിഫ്ബി സംബന്ധിച്ച പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കാനും സാദ്ധ്യത കാണുന്നുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img