നാളെയാണ് നാളെയാണ്...

ഡെൽഹിയിൽ രേഖയെ ഉയര്‍ത്തിയെങ്കിൽ ഇവിടെ ശോഭയെ ഉയര്‍ത്തും എന്നതിലേക്കാണ് പല ചര്‍ച്ചകളും ...
തിരുവനന്തപുരം : അവിടെ താലികെട്ട്, ഇവിടെ പാലുകാച്ച് ... ഇവിടെ പാലുകാച്ച്, അവിടെ താലികെട്ട് ... എന്നുപറഞ്ഞതുപോലെയാണ് ബി.ജെ.പി. സംസ്ഥാനഘടകത്തിലെ കാര്യങ്ങൾ. ആശങ്കകളും അഭ്യൂഹങ്ങളും കാറ്റിൽ പറത്തി രേഖ ഗുപ്തയെ ഡെൽഹി മുഖ്യമന്ത്രിയായി ബി.ജെ.പി. ഉയര്‍ത്തിക്കാട്ടുമ്പോൾ അവര്‍ കൃത്യമായ ഒരു സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്. രാഷ്ട്രത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നതിൽ സ്ത്രീകൾക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. അത് ആര് അംഗീകരിച്ചാലും ഇല്ലേലും പൊളിറ്റിക്സിൽ ഇനിയുള്ളകാലം സ്ത്രീകളെ മാറ്റി നിര്‍ത്താൻ സാധിക്കില്ല. കാരണം രാജ്യത്തെ ഓരോ മണ്ഡലങ്ങളിലും ആര് ജയിക്കണം എന്നുതീരുമാനിക്കുന്നതിനുള്ള നിര്‍ണ്ണായകശക്തിയായി സ്ത്രീവോട്ടര്‍മാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
നിരവധി സംസ്ഥാനങ്ങളിൽ ബി.ജെ.പി. മുഖ്യമന്ത്രിമാരുണ്ടെങ്കിലും അവിടങ്ങളിലൊന്നും വിനിതാപ്രാതിനിധ്യം ഇല്ല എന്നത് ശ്രദ്ധേയമാണ്. ഈ കുറവ് നികത്താൽ അവര്‍ ഡെൽഹിയിൽ ഒരു പരീക്ഷണം നടത്തുകയാണ്. പ്രഗത്ഭരായ ഒരുപിടി നേതാക്കൻമാരുടെ പേരുകൾ പാടേ വെട്ടിനിരത്തിയാണ് ബി.ജെ.പി. രേഖയെ മുഖ്യമന്ത്രിയാക്കി മാറ്റിയത്. ഇതോടെ കേരളത്തിലും ചിന്തകളും ചര്‍ച്ചകളും സജീവമാണ്. കെ. സുരേന്ദ്രന്റെ പിൻഗാമിയായി ആരുവരും എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്കാണ് ചര്‍ച്ചകൾ നീങ്ങുന്നത്. ഡെൽഹിയിൽ രേഖയെ ഉയര്‍ത്തിയെങ്കിൽ ഇവിടെ ശോഭയെ ഉയര്‍ത്തും എന്നതിലേക്കാണ് പല ചര്‍ച്ചകളും ചെന്നെത്തി നിൽക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ ശോഭാപക്ഷം ഏറെ ആവേശത്തിലാണ്. കേന്ദ്രതീരുമാനം അധികംവൈകാതെ എത്തുമെന്നാണ് അരിയാൻ സാധിക്കുന്നത്.
Photo Courtesy - Google











