01:55pm 10 November 2026
NEWS
നോ മോര്‍ പരാതീസ് കേട്ടോ....
ഇനി പണിയെടുക്കണം – ഷാ

13/07/2025  07:20 AM IST
News Desk
നോക്കാം...
HIGHLIGHTS

പുനഃസംഘടന പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ദോഷകരമായി ബാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ശോഭാസുരേന്ദ്രനെ മുന്നിൽ നിര്‍ത്തി...

തിരുവനന്തപുരം : ഇനി ആരും പരാതിപറയാൻ അങ്ങോട്ട് വരേണ്ട. ഇവിടെ ചെയ്ത കാര്യങ്ങളും അതിന്റെ ഫലവും വിശദീകരിക്കാൻ വന്നാൽ മതി. കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിലെ ബി.ജെ.പി. നേതാക്കൻമാര്‍ക്ക് കഴിഞ്ഞദിവസം നൽകിയ നിര്‍ദ്ദേശം അതാണ്. തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി തയ്യാറാക്കിയ മിഷൻ കേരള വിജയിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് ഷായുടെ നിര്‍ദ്ദേശം. ഭാരവാഹിപ്പട്ടികയിൽ ഇടം നേടാത്തവരുടെ പരാതി ആദ്യമേ ഒഴിവാക്കാനാണ് ഷാ പുതിയ തന്ത്രം പയറ്റിയതെന്നറിയുന്നു.
        ഇക്കൊല്ലം അവസാനം നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ 10 മുൻസിപ്പാലിറ്റികളും 21,000 വാര്‍ഡുകളും പിടിക്കണമെന്ന തരത്തിലാണ് മിഷൻ പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ ഇതിൽ ആത്യന്തികമായി ബി.ജെ.പിയുടെ ലക്ഷ്യം വോട്ടുവിഹിതത്തിൽ പത്തുശതമാനത്തോളം വര്‍ദ്ധനവ് വരുത്തുക എന്നതാണ്. തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകൾ പിടിക്കണം. പാലക്കാട് നിലനിര്‍ത്തണം. ഇതിൽകുറഞ്ഞൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല എന്ന് വ്യക്തം. എന്നാൽ അടുത്തിടെയുണ്ടായ പുനഃസംഘടന പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ദോഷകരമായി ബാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ശോഭാസുരേന്ദ്രനെ മുന്നിൽ നിര്‍ത്തി കരുക്കൾ നീക്കുന്ന രാജീവ് ചന്ദ്രശേഖറിന് എന്തുചെയ്യാൻ സാധിക്കും എന്നതിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img