പിണറായിക്കെതിരായ വികാരം ശക്തം
കേന്ദ്രം നനഞ്ഞിടംനോക്കി കുഴിക്കുന്നു ...

ആശമാരുടെ സമരത്തിന് വഴങ്ങിയാൽ അത് സി.പി.എം. എസ്.യു.സി.ഐക്ക് മുന്നിൽ വഴങ്ങുന്നതിന് തുല്യമാണ്. അങ്ങിനെ വരുമ്പോൾ അത് പരോക്ഷമായി സി.പി.എം. പോഷകസംഘടനയായ സി.ഐ.ടി.യുവിന്...
തിരുവനന്തപുരം : അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് എന്നുപറഞ്ഞാൽ പലരും അറിയണമെന്നില്ല. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആശ വര്‍ക്കര്‍മാര്‍ എന്നുപറഞ്ഞാൽ പലരും അറിയും. ഒരുപക്ഷേ, നേരത്തേ ആശമാരെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തവര്‍പോലും ഇപ്പോൾ അവരെ തിരിച്ചിറയുന്നുണ്ട്. കാരണം 40 ദിവസത്തിലധികമായി അവര്‍ സെക്രട്ടറിയേറ്റ് പടിക്കൽ നിലനിൽപ്പിനായി സമരം ചെയ്യുകയാണ്. മാസവേതനം 21,000 ആയി ഉയര്‍ത്തുക, അഞ്ചുലക്ഷം രൂപയുടെ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാര്‍ നടത്തുന്ന സമരത്തോട് മുഖംതിരിഞ്ഞ് നിൽക്കുന്നത് സി.പി.എമ്മും അതിന്റെ പോഷകസംഘടനയായ സി.ഐ.ടി.യും മാത്രമാണ്. ഇടതുമുന്നണിയിൽ നിന്നുപോലും ഇക്കാര്യത്തിൽ ഭിന്നസ്വരം ഉയരുമ്പോൾ എതിര്‍പ്പ് ഒരുവ്യക്തിക്ക് മാത്രം. അത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രം.
മുഖ്യന്റെ എതിര്‍പ്പിന്റെ പിന്നിലെ കാരണം ഇത്രമാത്രം – സമരം ചെയ്യുന്നത് കേരളാ ആശാഹെൽത്ത് വര്‍ക്കേഴ്സ് അസോസിയേഷനാണ്. തങ്ങൾക്ക് രാഷ്ട്രീയമില്ല എന്നാണ് അവര്‍ പറയുന്നതെങ്കിലും എസ്.യു.സി.ഐ. എന്ന രാഷ്ട്രീയപ്രസ്ഥാനം ഇതിന് പിന്നിൽ ശക്തമായി നിലകൊള്ളുന്നുണ്ട്. ആശമാരുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കുന്ന എസ്.യു.സി.ഐ. സി.പി.എം. ചതുര്‍ത്ഥി കൽപ്പിച്ചിരിക്കുന്ന സംഘടനയാണ്. ഇന്ന് ആശമാരുടെ സമരത്തിന് വഴങ്ങിയാൽ അത് സി.പി.എം. എസ്.യു.സി.ഐക്ക് മുന്നിൽ വഴങ്ങുന്നതിന് തുല്യമാണ്. അങ്ങിനെ വരുമ്പോൾ അത് പരോക്ഷമായി സി.പി.എം. പോഷകസംഘടനയായ സി.ഐ.ടി.യുവിന് ക്ഷീണമായി മാറും. നാളെ ഇതര തൊഴിലാളിവര്ഗ്ഗങ്ങളും സി.ഐ.ടി,യു. വിട്ട് എസ്.യു.സി.ഐയുടെ പിന്നാലെ പോയാൽ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യും.
നമ്മുടെ തൊട്ടയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ഉൾപ്പെടെ ആശമാരുടെ സമരത്തിന് മുന്നിൽ നിന്നത് സി.ഐ.ടി.യു. ആണെങ്കിൽ ഇവിടെ കേവല രാഷ്ട്രീയതാത്പര്യങ്ങൾക്ക് വണ്ടി അവര്‍ ആശമാരെ തള്ളിപ്പറയുകയും അവഹേളിക്കുകയും ചെയ്യുകയാണ്. ആശമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രമാകട്ടെ ഇപ്പോൾ ബോധപൂര്‍വ്വം മൗനം തുടരുകയാണ്. പ്രശ്നം കൂടുതൽ വഷളാകട്ടെ എന്ന നിലയ്ക്ക് അവര്‍ പൊളിറ്റിക്സ് കളിക്കുകയാണ്. അതേസമയം, നാൾക്കുനാൾ ആശമാര്‍ക്ക് ബഹുജനപിന്തുണ ഏറി വരികയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ പ്രശ്നം എങ്ങിനെ പരിഹരിക്കുമെന്ന് അറിയാതെ സി.പി.എമ്മും സര്‍ക്കാരും പെട്ടിരിക്കുകയാണ്.
Photo Courtesy - Google











