06:01pm 10 November 2026
NEWS
ഒരുവിധം ഒപ്പിച്ചുവരികയായിരുന്നു ...
കൈവിട്ടുപോകുമോ ? ആശങ്കയിൽ BJP

29/07/2025  10:27 AM IST
News Desk
അനുനയം
HIGHLIGHTS

നീതിപൂര്‍വ്വമായ ഇടപെടൽ ഉണ്ടാകുമെന്ന് അനൂപ് പ്രഖ്യാപിച്ചതും കേന്ദ്രത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം, കേന്ദ്രത്തിൽ കോൺഗ്രസ്... 

ഛത്തീസ്ഗഡ് : കന്യാസ്ത്രീകൾ പ്രതികളായ മതപരിവര്‍ത്തനകേസ് ബി.ജെ.പിക്ക് പ്രതിസന്ധിയാകുന്നു. കേരളത്തിലുൾപ്പെടെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഹിന്ദുക്കളോടൊപ്പം ചേര്‍ത്തുനിര്‍ത്തി വോട്ടുബാങ്ക് വികസിപ്പിക്കാനുള്ള നീക്കങ്ങൾ ബി.ജെ.പി. സജീവമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകൾക്ക് തടയിടാനും ക്രൈസ്തവമനസിലെ ബി.ജെ.പി. വിരുദ്ധത മായാതെ നിലനിര്‍ത്താനും ഛത്തീസ്ഗഡ് വിഷയം വഴിമരുന്നിടും എന്നാണ് പൊതുവിലയിരുത്തൽ. മതപരിവര്‍ത്തനത്തിന് സ്ത്രീകളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കേസിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റ്ചെയ്യപ്പെട്ട സംഭവം ബി.ജെ.പിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് ദേശീയതലത്തിൽ തന്നെ കത്തിപ്പടരുകയാണ്. 
         ഛത്തീസ്ഗഡിൽ മതപരിവര്‍ത്തനം നടന്നുവെന്നും കന്യാസ്ത്രീകൾക്കൊപ്പം വന്ന പെൺകുട്ടികൾ ഹല്ലേലൂയാ...വിളിച്ച് പ്രതിഷേധിച്ചെന്നും ഹൈന്ദവസംഘടനാ നേതാവ് ജ്യോതിശര്‍മ്മ ആവര്‍ത്തിച്ചിരിക്കുകയാണ്. മതപരിവര്‍ത്തനം നടത്തിയാൽ താൻ തത്പരകക്ഷികളെ ഇനിയും തല്ലുമെന്നും അവര്‍ വെല്ലുവിളിച്ചു. വിഷയം കോൺഗ്രസും രാഷ്ട്രീയമായി ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ബി.ജെ.പി. കേന്ദ്രനേതൃത്വം ഇവിടെ തന്ത്രപൂര്‍വ്വമായ മൗനം തുടരുകയാണ്. വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ തത്കാലം ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രി ജോര്‍ജ്ജ് കുര്യന്റെ പ്രതികരണം.    
        ഈ സാഹചര്യത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉൾപ്പെടെയുള്ള നേതാക്കൻമാരെ ഛത്തീസ്ഗഡിൽ എത്തിച്ചിരിക്കുകയാണ്. വിഷയത്തിൽ നീതിപൂര്‍വ്വമായ ഇടപെടൽ ഉണ്ടാകുമെന്ന് അനൂപ് പ്രഖ്യാപിച്ചതും കേന്ദ്രത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം, കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തണമെങ്കിൽ ക്രൈസ്തവരെ ബി.ജെ.പിയിൽ നിന്നും അകറ്റിയേ മതിയാകൂ എന്ന് ചിലര്‍ ആഗ്രഹിക്കുന്നതായി ഡെൽഹിയിലെ ബി.ജെ.പി. നേതാക്കൻമാര്‍ പരോക്ഷമായി ആരോപിക്കുന്നു. എന്നാൽ വിഷയം സെൻസിറ്റീവ് ആയതിനാൽ പ്രതികരണങ്ങളിൽ മിതത്വം പാലിക്കാനാണ് കേന്ദ്രനേതൃത്വം കേരളത്തിലേയും ഛത്തീസ്ഗഡിലേയും നേതാക്കൻമാര്‍ക്ക് നൽകിയിരിക്കുന്ന നിര്‍ദ്ദേശം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img