05:15am 28 October 2026
NEWS
ആ തീവ്രവാദികൾക്ക് പിന്നിൽ
ഹമാസ് ഭീകരൻമാര്‍ ഉണ്ടോ ?

24/04/2025  11:55 AM IST
News Desk
ഹമാസിന്റെ റോൾ ?
HIGHLIGHTS

26 നിരപരാധികളെ അരുംകൊല ചെയ്ത ഭീകരർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അതിനാൽ കശ്മീരിൽ അതീവ ജാഗ്രതയോടെയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത് ... 

ശ്രീനഗർ: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഹമാസ് ഭീകരൻമാരുടെ ഇടപെടലുണ്ടോ എന്ന് പരിശോധിക്കുന്നു. ഹമാസ് നേതാക്കൾ പാക് അധീന കശ്മീരിലെത്തിയതും പാക് ചാരസംഘടന ഐ.എസ്‌.ഐയുമായടക്കം നിരന്തരം സമ്പർക്കത്തിലാണെന്നതുമാണ് സംശയങ്ങൾക്ക് ആധാരം. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണവിഭാഗമായ റിസര്‍ച്ച് അനാലിസിസ് വിംഗിന് (റോ) ചില നിര്‍ണ്ണായക വിവരങ്ങൾ ലഭിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം. ആധികാരികമായ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് വിഷയം അന്താരാഷ്ട്രതലത്തിൽ കൊണ്ടുവരാനാകും രാജ്യത്തിന്റെ നീക്കം. 
          പഹൽഗാം ആക്രമണം ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷിയോഗം ചേരുന്നുണ്ട്. ഇതിൽ ഇന്നലെ ചേർന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങൾ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിശദീകരിക്കും. 26 നിരപരാധികളെ അരുംകൊല ചെയ്ത ഭീകരർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അതിനാൽ കശ്മീരിൽ അതീവ ജാഗ്രതയോടെയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. ഏറെനേരം നീണ്ട മൗനത്തിനൊടുവിൽ കശ്മീര്‍ ഭീകരാക്രമണത്തെ ഒടുവിൽ കാനഡയും അപലപിച്ചു. സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മൗനം ചർച്ചയായതോടെയാണ് പ്രതികരണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img