08:04am 20 April 2026
NEWS
ചാനൽ സ്റ്റുഡിയോ നിന്ന് കത്തി
ആ കാഴ്ചകണ്ട് ലോകം ഞെട്ടി !

17/06/2025  05:22 AM IST
News Desk
റിയൽ വാര്‍ ?
HIGHLIGHTS

മിസൈൽ ആക്രമണത്തിൽ സ്റ്റുഡിയോ നിന്ന് കത്തുമ്പോഴും ചാനൽ സംപ്രേക്ഷണം അവസാനിപ്പിച്ചില്ല. വാര്‍ത്താ അവതരാക വീണ്ടും ചാനലിന് മുന്നിൽ വന്ന് ഇസ്രയേലിനെ വെല്ലുവിളിക്കുകയാണ് ചെയ്തത് 

ടെഹ്റാൻ : ലോകം സാക്ഷിയാകുന്നത് യഥാര്‍ത്ഥ ചാനൽ യുദ്ധത്തിന്. ചാനലുകൾ തമ്മിൽ വാര്‍ത്താസംബന്ധിയായി പോരടിക്കുന്നതിനെയാണ് ചാനൽ വാര്‍ എന്ന തരത്തിൽ വ്യാഖാനിക്കപ്പെടുന്നത്. എന്നാൽ ഇസ്രയേൽ - ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ ഔദ്യോഗിക വാര്‍ത്താചാനലായ ഐ.ആര്‍.ഐ.ബി. ഇസ്രയേൽ ആക്രമിച്ചിരിക്കുകയാണ്. വാര്‍ത്താഅവതരണം ലൈവായി പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേൽ മിസൈൽ സ്റ്റുഡിയോയിൽ വന്ന് പതിച്ചത്. അക്ഷരാര്‍ത്ഥത്തിൽ ലോകം ആ കാഴ്ചകണ്ട് ഞെട്ടി. നിരവധി മാധ്യമപ്രവര്‍ത്തകര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാൽ എത്രപേര്‍ മരിച്ചു എന്ന യഥാര്‍ത്ഥ കണക്ക് ഇനിയും പുറത്തുവിട്ടില്ല.
        മിസൈൽ ആക്രമണത്തിൽ സ്റ്റുഡിയോ നിന്ന് കത്തുമ്പോഴും ചാനൽ സംപ്രേക്ഷണം അവസാനിപ്പിച്ചില്ല. വാര്‍ത്താ അവതരാക വീണ്ടും ചാനലിന് മുന്നിൽ വന്ന് ഇസ്രയേലിനെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ഇറാൻ ചാനൽ ആക്രമിക്കുമെന്ന് നേരത്തേ തന്നെ ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, തങ്ങളുടെ ശരിക്കുള്ള ലക്ഷ്യം ഇറാൻ പരമോന്നതനേതാവ് ആയത്തുള്ള അലി ഖുമേനി തന്നെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിക്കഴിഞ്ഞു. വരുംമണിക്കൂറുകളിൽ തലസ്ഥാനനഗരമായ ടെഹ്റാനിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നതിന്റെ സൂചനയാണിത്. അതേസമയം അടിക്കടി തിരിച്ചടി എന്നോണം ഇസ്രയേലിന്റെ ചാനൽ എൻ12, ചാനൽ 14 എന്നീവാര്‍ത്താചാനലുകൾ ആക്രമിക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img