പ്രശാന്ത് ബോംബ് പൊട്ടിക്കുമോ ?

സെക്രട്ടറിയെ മുഖവിലയ്ക്ക് എടുക്കാതെ ഒരു സര്‍ക്കാരിനും ഭരണചക്രം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല
തിരുവനന്തപുരം : ഇനി കര്‍മ്മനിരതമായ വിശ്രമജീവിതത്തിനൊന്നുമില്ല. കുറേ യാത്രകൾ ചെയ്യണം. ശേഷം എഴുത്തും വിശ്രമവും. താൻ സര്‍വ്വീസിലിരിക്കെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ഇനിയുമേറെ ചെയ്യാനുണ്ടായിരുന്നു. ഏതായാലും കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിൽ ഇനി മടങ്ങിയ മതിയാകൂ. നാളെ സര്‍വ്വീസിൽ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങിനെയാണ്. അതേസമയം, കേരളാ കാഡറിലെ വിവാദ നായകൻ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് നാളെതന്നെ ചുമതലയേൽക്കും. ഇതോടെ സംസ്ഥാന സിവിൽ സര്‍വ്വീസിൽ വലിയ പൊട്ടിത്തെറികൾക്ക് കളമൊരുങ്ങും എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്.
ജയതിലകിനെതിരെ പരാതി നൽകിയ എൻ. പ്രശാന്തിന്റെ കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. ഇക്കാര്യത്തിൽ ജയതിലകിനെ പിണക്കാൻ സര്‍ക്കാര്‍ തയ്യാറായേക്കില്ല എന്നാണ് സൂചന. കാരണം ചീഫ് സെക്രട്ടറിയെ മുഖവിലയ്ക്ക് എടുക്കാതെ ഒരു സര്‍ക്കാരിനും ഭരണചക്രം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. പൊടുന്നനേ ആളെമാറ്റാമെന്ന് കരുതിയാൽ അതും നിയമകുരുക്കിന് വഴിയൊരുക്കും. ഈ സാഹചര്യത്തിൽ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒരു ഫോര്‍മുലയാകും സര്‍ക്കാര്‍ താത്പര്യപ്പെടുക. എന്നാൽ ഇതിനോട് പ്രശാന്ത് അനുകൂലനിലപാട് കൈക്കൊള്ളുമോ എന്നുറപ്പില്ല. ഒരുപക്ഷേ, അദ്ദേഹം സര്‍വ്വീസിൽ നിന്നും സ്വയം വിരമിച്ച് പുറത്തുപോകുമോ എന്നുപോലും ചോദ്യങ്ങൾ ഉയരുന്നുണ്ട്. തുടര്‍ന്നുള്ള തന്റെ ജീവിതം പാര്‍ലമെന്ററി പൊളിറ്റിക്സിലേക്കാകും പ്രശാന്ത് ഫോക്കസ് ചെയ്യുക എന്നും ചില സ്ഥിരീകരിക്കാത്ത വിവരങ്ങൾ വരുന്നുണ്ട്.
Photo Courtesy - Google











