ഇത് സാമ്പിൾ, ഒര്‍ജിനൽ പിന്നാലെ ...

ഇ.ഡി. റെയ്ഡും എമ്പുരാനുമായി ഒരു ബന്ധവുമില്ലെന്നാണ് ഇ.ഡി. വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ഗോകുലവുമായി ബന്ധപ്പെട്ട എല്ലാവിവാദങ്ങളും
ചെന്നൈ : ഗോകുലം റെയ്ഡ് വെറും സാമ്പിൾ. വരാനിരിക്കുന്നത് തിമിംഗലവേട്ട. എന്നാൽ ഈ വേട്ടയൊക്കെ പാര്‍ട്ടിക്ക് ദോഷകരമാകുമെന്ന് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തം വിലയിരുത്തുന്നു. വ്യവസായി ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ ഇന്നാരംഭിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുമായി ബന്ധപ്പെട്ട് ബി.ജെ.പി. വൃത്തങ്ങളിൽ പ്രചരിക്കുന്ന കിംവതന്തികൾ ഇങ്ങിനൊക്കെയാണ്. കേന്ദ്രത്തെ കടന്നാക്രമിക്കുന്ന വിവാദചിത്രം എമ്പുരാന്റെ നിര്‍മ്മാണ പങ്കാളി ആയതോടെയാണ് ഗോകുലം ഗോപാലൻ കേന്ദ്രത്തിന്റെ കണ്ണിലെ കരടായത്. വിവാദം ഉരുത്തിരിഞ്ഞ ഉടനേതന്നെ അപകടം മണത്ത ഗോകുലം ഗോപാലൻ തന്നെയാണ് വിവാദരംഗങ്ങൾ നീക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. എന്നാൽ അതൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് ഇ.ഡി. റെയ്ഡ് നൽകുന്ന സൂചന.
അതേസമയം, ഇ.ഡി. റെയ്ഡും എമ്പുരാനുമായി ഒരു ബന്ധവുമില്ലെന്നാണ് ഇ.ഡി. വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ഗോകുലവുമായി ബന്ധപ്പെട്ട എല്ലാവിവാദങ്ങളും വാര്‍ത്തകളും എമ്പുരാനുമായി ചേര്ത്തുവായിക്കപ്പെടുമെന്നും അത് പാര്‍ട്ടിക്ക് ദോഷകരമാകുമെന്നും ഒരുവിഭാഗം നേതാക്കൻമാര് കരുതുന്നു. ഗോകുലം ഗോപാലന്റെ വക്താവായി കേന്ദ്രത്തിൽ നിലകൊള്ളുന്ന ബി.ജെ.പി. പ്രമുഖൻ ഇക്കാര്യം അധികൃതരെ അറിയിച്ചതായും സൂചനയുണ്ട്. എന്നാൽ ലക്ഷ്യം ഗോകുലം അല്ലെന്നും സിനിമാരംഗത്തെ ചില വമ്പൻ സ്രാവുകൾ ഉടൻ വലയിൽ വീഴുമെന്നുമാണ് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന പൾസ്.
എന്നാൽ കേന്ദ്രഏജൻസികൾക്ക് ആശാവഹമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നും ചില വിലയിരുത്തലുകൾ വരുന്നുണ്ട്. എമ്പുരാൻ വിവാദം കത്തിയതോടെ കേന്ദ്രഏജൻസികളുടെ വരവ് പലരും പ്രതീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് മാറ്റേണ്ടതൊക്കെ മാറ്റപ്പെട്ടിട്ടുണ്ടാകാം എന്നും പറയപ്പെടുന്നു. ഏതായാലും വരുംദിവസങ്ങളിൽ ടീം എമ്പുരാന് കാര്യങ്ങൾ അത്ര സുഗമമാകില്ല എന്ന് ഏറെക്കുറേ ഉറപ്പാണ്.
Photo Courtesy - Google











