02:47pm 09 November 2026
NEWS
സുധാകരനെ എന്തുചെയ്യണം ...?
പാര്‍ട്ടി പരിശോധന തുടങ്ങി കേട്ടോ !

15/05/2025  10:22 AM IST
News Bureau
സഖാവേ...
HIGHLIGHTS

സുധാകരന്റെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ച് തള്ളണം എന്ന് ഒരുവിഭാഗം വാദിക്കുന്നു. മറിച്ച് സുധാകരനെതിരെ കേസും മറ്റിതര നടപടികളും... 

ആലപ്പുഴ : രാമായണമാസം തുടങ്ങിയ കലിപ്പാണ്. ഇതുവരെ തീര്‍ന്നിട്ടില്ല. മുൻമന്ത്രി ജി. സുധാകരൻ ഇതെന്ത് ഭാവിച്ചാണ് ? സൈബര്‍ സഖാക്കൻമാര്‍ക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. പോസ്റ്റൽ വോട്ടുകൾ പാര്‍ട്ടിക്കുവേണ്ടി താൻ തിരുത്തിയിട്ടുണ്ട് എന്ന് സുധാകരൻ നടത്തിയ വെളിപ്പെടുത്തൽ ആകസ്മികമായി സംഭവിച്ചതല്ല എന്നും തന്നെ പാര്‍ട്ടി പുറത്താക്കണമെന്ന് സുധാകരൻ ആഗ്രഹിക്കുന്നതായും സി.പി.എം. സംസ്ഥാനനേതൃത്വം വിലയിരുത്തുന്നു. പാര്‍ട്ടിയുമായി വിശിഷ്യാ മുഖ്യമന്ത്രി പിണറായി വിജയനുമായി ഉരസലിൽ നിൽക്കുന്ന സുധാകരനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി ഘടകങ്ങളിൽ ആലോചന തുടങ്ങിയിട്ടുണ്ട്. 
        സുധാകരന്റെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ച് തള്ളണം എന്ന് ഒരുവിഭാഗം വാദിക്കുന്നു. മറിച്ച് സുധാകരനെതിരെ കേസും മറ്റിതര നടപടികളും കൈക്കൊണ്ടാൽ അത് ഭാവിയിൽ പാര്‍ട്ടിക്ക് തന്നെ ദോഷം ചെയ്യും എന്നാണ് അവരുടെ വാദം. വെറുതേ സുധാകരന് പബ്ലിസിറ്റി കൊടുത്ത് ആളേക്കണ്ട എന്നും ഇക്കൂട്ടര്‍ പറയുന്നു. അതേസമയം, സുധാകരനെ പുറത്താക്കാത്തപക്ഷം പാര്‍ട്ടി കൂടുതൽ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്ന് വാദിക്കുന്നവരും കൂട്ടത്തിലുണ്ട്. 
         അതേസമയം, സുധാകരന് സ്വയം പുറത്തുപോകാൻ താത്പര്യമില്ലെന്നും പാര്‍ട്ടി പുറത്താക്കിയാൽ ഉചിതമായ തീരുമാനം അന്നേരം കൈക്കൊള്ളും എന്നുമാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ കര്‍ക്കിടമാസത്തിൽ രാമായണം വായിച്ചകൊണ്ടാണ് സുധാകരൻ പാര്‍ട്ടിക്കെതിരെ ഒളിയുദ്ധം ആരംഭിച്ചത്. അദ്ദേഹത്തെ തങ്ങൾക്കൊപ്പം കൂട്ടാൻ പല കക്ഷിനേതാക്കൻമാകരും ഇതിനോടകം തന്നെ നീക്കങ്ങളാരംഭിച്ചിട്ടുമുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img