09:34pm 07 November 2026
NEWS
മാനേജര്‍ സീറോ അല്ല ഹീറോ !
ങേ... അതെങ്ങിനെ സംഭവിച്ചു ?

18/02/2025  08:41 AM IST
News Bureau
ലവൻ കേമൻ !
HIGHLIGHTS

ചിലര്‍ അദ്ദേഹത്തിന്റെ നിസ്സഹായഅവസ്ഥയിൽ പരിതപിക്കുമ്പോൾ ചിലര്‍ പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പൊയ്ക്കൂടേ എന്നും ചോദിക്കുന്നു 

ആലുവ : ആ മാനേജര്‍ മണ്ടനായിരുന്നു. വെറുതേ ഒന്ന് കത്തികാട്ടി വിരട്ടിയപ്പോൾ അയാൾ പിൻവാങ്ങി. ഒരുപക്ഷേ മാനേജര്‍ എതിര്‍ത്തിരുന്നെങ്കിൽ ഞാൻ പിൻവാങ്ങിയേനേ... - പോട്ട ഫെഡറൽബാങ്ക് കവര്‍ച്ചകേസിൽ പിടിയിലായ പ്രതി റിജോ പൊലീസിനോട് പറഞ്ഞത് ഇങ്ങിനെയാണ്. അതായത് ഫെഡറൽ ബാങ്ക് പോട്ട ബ്രാഞ്ച് മാനേജര്‍ ധൈര്യമുള്ള ആളായിരുന്നെങ്കിൽ പ്രസ്തുത കവര്‍ച്ച നടക്കില്ലായിരുന്നു എന്ന് സാരം. റിജോയുടെ മൊഴി പുറത്തുവന്നതോടെ പലതരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് സൈബര്‍ ഇടത്തിൽ അരങ്ങേറുന്നത്. ചിലര്‍ ബാങ്കുമാനേജരെ പരിഹസിക്കുന്നു. മറ്റുചിലര്‍ അദ്ദേഹത്തിന്റെ നിസ്സഹായഅവസ്ഥയിൽ പരിതപിക്കുമ്പോൾ ചിലര്‍ പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പൊയ്ക്കൂടേ എന്നും ചോദിക്കുന്നു. 
          എന്നാൽ ഫെഡറൽ ബാങ്ക് മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം മാനേജര്‍ ചെയ്തത് ശരിയാണ്. കാരണം മനുഷ്യജീവനാണ് ഏറ്റവും വിലമതിപ്പുള്ളത്. മറ്റെന്തും തിരികെ ലഭിക്കും, ജീവൻ പോയാൽ പോയതുതന്നെയാണ്. ബാങ്കിൽ നീക്കിയിരിപ്പുള്ള ക്യാഷ് അത്രയും ഇൻഷുറൻസ് പരിരക്ഷയിൽ വരുന്നതാണ്. അതുകൊണ്ട് അത് ക്ലെയിം ചെയ്തെടുക്കാൻ സാധിക്കും. എന്നാൽ ജീവന്റെ കാര്യത്തിൽ ആ റിസ്ക് എടുക്കാൻ സാധിക്കില്ല. വെറുതേ സിനിമകളിച്ച് റിസ്ക് എടുക്കാൻ നിൽക്കാതെ സ്വന്തം ജീവനും ബാങ്കിലെ മറ്റ് അഞ്ച് സഹപ്രവര്‍ത്തകരുടെ ജീവനും രക്ഷിച്ച മാനേജര്‍ ഫെഡറൽ ബാങ്ക് മാനേജ്മെന്റിന് മിടുമിടുക്കൻ തന്നെയാണ്. 
           അതേസമയം, അപ്രതീക്ഷിതമായി ഉണ്ടായ കവര്‍ച്ചയുടെ ആഘാതത്തിൽ നിന്നും ജീവനക്കാര്‍ പൂര്‍ണ്ണമായും മോചിതരായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പ്രതി പിടിയിലായെങ്കിലും ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കില്ലെന്ന് ആര്‍ക്കും ഉറപ്പുപറയാൻ സാധിക്കില്ല. ഏതായാലും പോട്ടയിലും പരിസരപ്രദേശങ്ങളിലും പട്രോളിംഗ് ശക്തമാക്കാനാണ് പൊലീസ് നീക്കം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img