11:20pm 07 November 2026
NEWS
ഇത് നമ്മുടെ ഇ.പി. തന്നെയല്ലേ
അതോ ഞങ്ങൾക്കു തെറ്റിയോ ...?

04/03/2025  10:11 AM IST
News Bureau
യൂ ടൂ ഇ.പീ...
HIGHLIGHTS

ഇ.പി. പിണറായിയുടെ നാവായി മാറുമ്പോൾ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് രണ്ടുകാര്യങ്ങളാണ്. ഒന്ന് ഇ.പിക്ക് പിണറായി എന്തെങ്കിലും ഓഫര്‍ വെച്ചിട്ടുണ്ടോ? രണ്ട്... 

തിരുവനന്തപുരം : അല്ല ഇത് ഇ.പി. തന്നെയാണോ ? ഇ.പി. ജയരാജന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവന കേട്ട് ഞെട്ടിയ പാര്‍ട്ടിക്കാര്‍ ഒന്നടങ്കം ചോദിക്കുന്ന ചോദ്യം ഇതാണ്. മൂന്നാംടേം ഇടതുമുന്നണിയെ പിണറായി വിജയൻ തന്നെ നയിക്കുമെന്നും അക്കാര്യത്തിൽ ഒരു ചോദ്യത്തിന്റെ പോലും പ്രസക്തിയില്ലെന്നുമായിരുന്നു ഇ.പി. കഴിഞ്ഞ ദിവസം പറഞ്ഞത്. സംസ്ഥാനം വികസനക്കുതിപ്പിലാണ്. ഇത് മാറ്റത്തിന്റെ കാലമാണ്. പിണറായി വിജയന്റെ അറിവും അവഗാഹവും ഏതൊക്കെ നിലയ്ക്ക് ഉപയോഗിക്കാമോ അതെല്ലാം പാര്‍ട്ടി പ്രയോജനപ്പെടുത്തുമെന്നും ഇ.പി. അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ഇത് കേട്ട പലരും അന്തം വിട്ടുനിൽക്കുന്നതായാണ് എ.കെ.ജി. സെന്ററിൽ നിന്നുള്ള റിപ്പോര്‍ട്ട്. 
          ബന്ധുനിയമനവിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടി വന്ന നാൾ മുതൽ ഇ.പിയും പിണറായിയും തമ്മിൽ അത്രരസത്തിലല്ല. ഇതിനിടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പല നടപടികളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായി. പിണറായിയെ ട്രോളുന്ന ചില ഡയലോഗുകൾ പോലും ഇ.ടി. അടിച്ചിട്ടുണ്ട്. പിണറായി മഹാനുഭാവനാണെന്നും അദ്ദേഹത്തോളം വളരാനാണ് താൻ ശ്രമിക്കുന്നത് എന്നും ഇ.പി. പറഞ്ഞത് അക്ഷരാര്‍ത്ഥത്തിൽ എല്ലാവരേയും ഞെട്ടിച്ചിരുന്നു. 
          മാത്രമല്ല, ഒരുഘട്ടത്തിൽ ഇ.പി. ബി.ജെ.പി. പാളയത്തിൽ ചേക്കേറും എന്നുപോലും പാര്‍ട്ടി സംശയിച്ചിരുന്നു. പാര്‍ട്ടിയോഗങ്ങളിലും മുന്നണിയോഗങ്ങളിലും തുടര്‍ച്ചയായി വിട്ടുനിന്ന ഇ.പി. പിണറായിക്കെതിരെ ആയുധങ്ങൾ ഒരുക്കുന്നതായിപ്പോലും റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഏവരേയും ഞെട്ടിച്ചൊകൊണ്ട് ഇ.പി. പിണറായിയുടെ നാവായി മാറുമ്പോൾ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് രണ്ടുകാര്യങ്ങളാണ്. ഒന്ന് ഇ.പിക്ക് പിണറായി എന്തെങ്കിലും ഓഫര്‍ വെച്ചിട്ടുണ്ടോ ? (ഒരുപക്ഷേ, മൂന്നാംടേമിൽ താക്കോൽസ്ഥാനം അല്ലെങ്കിൽ പാര്‍ട്ടിയിൽ താക്കോൽസ്ഥാനം ഉൾപ്പെടെ ഓഫര്‍ചെയ്യാനുള്ള സാദ്ധ്യത പലരും തള്ളുന്നില്ല). രണ്ടാമത്തെ സംശയം പണ്ടത്തെപ്പോലെ ഇ.പി. പിണറായിയെ കൂടെനിന്ന് വാരാനുള്ള നീക്കത്തിലാണോ എന്നതാണ്. ഏതായാലും പാര്‍ട്ടി സമ്മേളനങ്ങളിൽ എല്ലാം കലങ്ങിത്തെളിയുമെന്ന പ്രതീക്ഷയിലാണ് സഖാക്കൾ. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img