എയറിൽ നിന്നും ഇറങ്ങാതെ ഭര്‍ത്താവ്
വിവാദം വിറ്റുകാശാക്കാൻ നിര്‍മ്മാതാക്കൾ ...

സി.പി.എം. ക്യാമ്പ് വര്‍ദ്ധിതവീര്യത്തോടെ സംവിധായകൻ പ്രിഥ്വിരാജിന് പിന്തുണ നൽകുന്നുണ്ടെങ്കിലും പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങൾ അവര്‍ തത്കാലം കണ്ടില്ലെന്ന് നടിക്കുകാണ്
തിരുവനന്തപുരം : ബോധമില്ലാത്തവരെ ബോര്ഡിലിരുത്തിയിട്ട് എന്ത് കാര്യം...? അവര്‍ വീട്ടിലിരിക്കട്ടെ. ഇതിലുംഭേദം മറ്റെന്തിങ്കിലും പണിക്ക് പോകുന്നതാണ്. ബി.ജെ.പി. കോര്‍ കമ്മറ്റിയിൽ ഉയര്‍ന്ന പൊതുവികാരം ഇങ്ങിനെ വായിക്കാം. ആരുടേയും പേരെടുത്ത് പറഞ്ഞ് പിൻപോയിന്റ് ചെയ്യുന്നില്ലെങ്കിലും പലരും ലക്ഷ്യം വെയ്ക്കുന്നത് സെൻസര്‍ ബോര്‍ഡിൽ ആര്.എസ്.എസ് നോമിനിയായി എത്തിയ, അതിന്റെ സാംസ്കാരികവിഭാഗമായ തപസ്യയുടെ സജീവപ്രചാരകൻ മഹേഷിനെയാണ്. മഹേഷ് ഉൾപ്പെടെയുള്ളവര്‍ എമ്പുരാനിലെ പ്രശ്നങ്ങൾ സെൻസറിംഗ് വേളയിൽ കണ്ടില്ലേ എന്നതാണ് ചോദ്യം. പാര്‍ട്ടിയേയും സംഘപ്രസ്ഥാനങ്ങളേയും അവഹേളിക്കുന്ന കണ്ടന്റ് എന്തുകൊണ്ട് തടുക്കാൻ മഹേഷിന് സാധിച്ചില്ല എന്നത് പലരും പരോക്ഷമായി ചോദിക്കുന്നുണ്ട്.
അതേസമയം, സി.പി.എം. ക്യാമ്പ് വര്‍ദ്ധിതവീര്യത്തോടെ സംവിധായകൻ പ്രിഥ്വിരാജിന് പിന്തുണ നൽകുന്നുണ്ടെങ്കിലും പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങൾ അവര്‍ തത്കാലം കണ്ടില്ലെന്ന് നടിക്കുകാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍, എമ്പുരാനെ ആര്.എസ്.എസിനെതിരായ ടൂളാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ചിത്രത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധത അല്ലെങ്കിൽ ആക്ഷേപം ഉയര്‍ത്തിക്കാട്ടിയാൽ അത് ബൂമറാങായി തിരിച്ചടിക്കുമെന്ന് അവര്‍ കരുതുന്നു. ഏതായാലും എമ്പുരാൻ വിഷയം കത്തിപ്പടര്‍ന്നതോടെ ചിത്രം റീ സെൻസര്‍ ചെയ്യാൻ അണിയറക്കാര്‍ തന്നെ തയ്യാറായി എന്നത് ആര്.എസ്.എസുകാര്‍ നേട്ടമായി കരുതുന്നു.
അതേസമയം, തന്റെ ഭര്‍ത്താവിനെ വിമര്‍ശിച്ചവരോട് ‘ആളറിഞ്ഞ് കളിക്കെടാ’ പരാമര്‍ശവുമായി രംഗത്തുവന്ന സുപ്രിയാമേനോന്‍ ഇപ്പോൾ മിണ്ടാട്ടമില്ലേ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. എമ്പുരാന്റെ റിലീസിന് ശേഷം പാൻ ഇന്ത്യൻ ലെവലിൽ പ്ലാൻ ചെയ്തിരുന്ന പ്രൊമോഷൻ പരിപാടികളെല്ലാം റദ്ദ് ചെയ്തിരിക്കുകയാണ്. ഇനി എമ്പുരാന് വേണ്ടി ആരെങ്കിലും തെരുവിലിറങ്ങിയാൽ സംഘര്‍ഷസാദ്ധ്യത ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിഭാഗവും മുന്നറിയിപ്പ് നൽകുന്നു. വിശുദ്ധ പെരുനാളിന്റെ നാളുകളിൽ സൗഹാര്‍ദ്ദ അന്തരീക്ഷം നിലനിര്‍ത്താൻ സഹകരിക്കണമെന്ന് പൊലീസ് ഉന്നതര്‍ തന്നെ എമ്പുരാന്റെ അണിയറക്കാരോട് അൺഒഫിഷ്യലി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. വിവാദങ്ങൾ കെട്ടടങ്ങുന്ന മുറയ്ക്ക് പ്രൊമോഷനെക്കുറിച്ച് ആലോചിക്കാമെന്നും ചിലര്‍ പറയുന്നു.
അതേസമയം, എമ്പുരാന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ ഹൈപ്പ് ഒ.ടി.ടി. ബിസിനസിന് ഗുണകരമാകും എന്നും അണിയറക്കാര്‍ കരുതുന്നു. വിവാദരംഗങ്ങൾ നീക്കം ചെയ്യാതെ തന്നെ ഒ.ടി.ടി. റൈറ്റ്സ് വിറ്റാൽ പരമാവധി കാശ് വസൂലാക്കാനാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ റീ സെൻസര്ഷിപ്പിനുശേഷം പടം തീയേറ്ററിലെത്തുന്നതിന് മുന്നേ തന്നെ പരമാവധി ആൾക്കാരെ തീയേറ്ററിലെത്തിക്കാനുള്ള ഗിമിക്കുകളും ഒരുഭാഗത്ത് പുരോഗമിക്കുന്നുണ്ട്.
Photo Courtesy - Google











